ഹലോ..! കഴിക്കാൻ വെച്ച ഭക്ഷണം ഫോൺ ആക്കി; വിഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര, അപകടകരമായ ട്രെൻഡെന്ന് സോഷ്യൽമീഡിയ

പ്രമുഖ വ്യവസായി ആനന്ദ് മഹേന്ദ്രയാണ് വിഡിയോ പങ്കുവെച്ചത്
കുട്ടി ഭക്ഷണം ഫോണായി ഉപയോ​ഗിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
കുട്ടി ഭക്ഷണം ഫോണായി ഉപയോ​ഗിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്

കുട്ടികളെ അടക്കിയിരുത്താൻ മാതാപിതാക്കൾ പ്രയോ​ഗിക്കുന്ന സ്മാട്ട് ഫോൺ വിദ്യ അപകടകരമായ ഒരു ട്രെൻഡാണ് സമൂഹത്തിൽ ഉണ്ടാക്കുന്നത്. കുട്ടികളിൽ വർധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഒരു ചെറിയ ഉദ്ദാഹരണമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ വൈറൽ കാഴ്ച. പ്രമുഖ വ്യവസായി ആനന്ദ് മഹേന്ദ്ര എക്സിലൂടെയാണ് പങ്കുവെച്ച വിഡിയോയിൽ പ്രതികരിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തിയത്.

ഒരു പാത്രത്തിൽ കഴിക്കാൻ സ്‌നാക്‌സ് വെച്ചുകൊടുക്കുമ്പോൾ ഫോൺ ആണെന്ന് തെറ്റുദ്ധരിച്ച് ഭക്ഷണം നേരെ ചെവിയിലേക്ക് കൊണ്ടു പോകുന്ന ഒരു കൊച്ചുകുട്ടിയാണ് വിഡിയോയിൽ. ഈ കാഴ്‌ച കണ്ട് ചുറ്റും നിൽക്കുന്നവർ പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. കണ്ടാൽ രസമെന്ന് തോന്നിയാലും കുട്ടികളിൽ മൊബൈൽ ഫോൺ ഉണ്ടാക്കുന്ന അപകടകരമായ ഒരു സ്വാധീനമാണ് ഇതെന്ന് ആളുകൾ പ്രതികരിച്ചു. 

ആദ്യം ഫോൺ അതു കഴിഞ്ഞാണ് റൊട്ടിയും കറിയും വരുക എന്ന് കുറിപ്പോടെയാണ് ആനന്ദ് മഹേന്ദ്ര വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. 2020ൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവെയിൽ 60 ശതമാനം കുട്ടികളും അഞ്ച് വയസിന് മുൻപു തന്നെ സ്മാർട്ട് ഫോണിന് അടിമപ്പെടുന്നു എന്ന് കണ്ടെത്തിയിരുന്നു. കുട്ടികളിലെ നിരന്തര മൊബൈൽ ഫോൺ ഉപയോഗം അവരിലെ പെരുമാറ്റ പ്രശ്‌നങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നുവെന്നും സർവെയിൽ പറയുന്നു. ഇതാണ് പുതിയ ട്രെൻഡ്.. കഴിക്കാനാകുന്ന സ്മാർട്ട് എന്നായിരുന്നു ഒരാൾ തമാശ രൂപേണ കമന്റു ചെയ്തത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com