'നയന്റീസ് കിഡ്‌സി'ന്റെ ജീവിതം പോലെ ഡാര്‍ക്ക് ആയോ? സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ 'പാര്‍ലേ ജി'

നിറത്തിലും രുചിയിലും, വ്യത്യാസം വരുത്തിയ പാര്‍ലേ ജി ബിസ്‌ക്കറ്റുകളുടെ ചിത്രങ്ങളും വിഡിയോയും വ്യാപകമായി പ്രചരിക്കുന്നു
ഡാര്‍ക്ക് പാര്‍ലേ ജി
ഡാര്‍ക്ക് പാര്‍ലേ ജി എക്സ്

തൊണ്ണൂറുകളില്‍ മാറിയും തിരിഞ്ഞും വന്ന ട്രെന്റുകളില്‍ പെട്ടതാണ് 'പാര്‍ലേ ജി' ബിസ്‌ക്കറ്റുകള്‍. രാജ്യത്തിനകത്ത് തരംഗം സൃഷ്ടിച്ച പാര്‍ലേ ജിക്ക് അന്നും ഇന്നും ഒരേ രൂപവും ഒരേ രുചിയുമാണ്. എന്നാല്‍ പാര്‍ലേ ജി ഒരു വികാരവും നോസ്റ്റാള്‍ജിയയുമായി കൊണ്ടു നടക്കുന്ന 'നയന്റീസ് കിഡ്‌സി'ന് കൗതുകമുള്ള ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

'ഡാര്‍ക്ക് പാര്‍ലേ ജി' എന്ന പേരില്‍ അതേ രൂപത്തില്‍, നിറത്തിലും രുചിയിലും, വ്യത്യാസം വരുത്തിയ പാര്‍ലേ ജി ബിസ്‌ക്കറ്റുകളുടെ ചിത്രങ്ങളും വിഡിയോയും വ്യാപകമായി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു സ്ഥിരീകരണം പാര്‍ലേ ജിയുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡാര്‍ക്ക് പാര്‍ലേ ജി
ലോക വനിതാ ദിനം; കാലുകൾ കൊണ്ട് അമ്പെയ്ത് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയ ശീതൾ, കൈകളില്ലാത്ത ലോകത്തെ ആദ്യത്തെ വനിതാ അമ്പെയ്ത്തുകാരി

എക്‌സിലൂടെ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കും വിഡിയോയ്ക്കും താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. ഔദ്യോഗികമായി സ്ഥിരീകരണം ലഭിക്കത്താതിനാല്‍ ഇത് എഐ സൃഷ്ടിയാണോ എന്നും പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 'നയന്റീസ് കിഡ്‌സി'ന്റെ ജീവിതം പോലെ പാര്‍ലേ ജിയും ഡാര്‍ക്ക് ആയെന്നായിരുന്നു ചിത്രത്തിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com