വിവാഹ ശേഷം നെറ്റിയില്‍ വധുവിനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് സിന്ദൂരം ചാര്‍ത്തിച്ച് വരന്‍, പ്രശംസിച്ച് സോഷ്യല്‍മീഡിയ; വൈറല്‍ വിഡിയോ

പരമ്പരാഗത രീതികളെ മാറ്റിമറിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ലോകം ഏറ്റെടുത്തിരിക്കുന്നത്
വരന്‍റെ നെറ്റില്‍ സിന്ദൂരം ചാര്‍ത്തി വധു
വരന്‍റെ നെറ്റില്‍ സിന്ദൂരം ചാര്‍ത്തി വധുഇന്‍സ്റ്റഗ്രാം

തം ഏതാണെങ്കിലും ആധിപത്യം പുരുഷന് തന്നെ. ഹിന്ദു ആചാരപ്രകാരം വരന്‍ വധുവിന് താലി ചാര്‍ത്തിയ ശേഷം സീമന്ത രേഖയില്‍ സിന്ദൂരം അണിയിക്കണം. ഭര്‍ത്താവിന്‍റെ ദീര്‍ഘായുസിന് വേണ്ടിയാണെന്നാണ് വിശ്വാസം. എന്നാല്‍ അതേ വിശ്വാസം ഭാര്യയുടെ കാര്യത്തിലില്ല. പരമ്പരാഗത രീതികളെ മാറ്റിമറിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ലോകം ഏറ്റെടുത്തിരിക്കുന്നത്. വധുവിനെ കൊണ്ട് നിര്‍ബന്ധിച്ച് നെറ്റില്‍ സിന്ദൂരം അണിയിക്കുന്ന വരന്‍.

ജീവിതത്തില്‍ പോരാടിനേടിയ മധുരമുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന കൂട്ടായ്മയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഖുശ് റാത്തോര്‍ എന്ന യുവാവ് പങ്കുവെച്ചതാണ് വിഡിയോ. തന്‍റെ മനോഹരമായ ഒരു ജീവിതാനുഭവവും യുവാവ് വിഡിയോയ്‌ക്കൊപ്പം കുറിച്ചു. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കോളജില്‍ തന്‍റെ സീനിയറായ കസപ് ഗുപ്തയെ വിവാഹം കഴിക്കുന്നത്. കസപിനെ ആദ്യമായി കണ്ടതും പ്രണയത്തിലായതുമൊക്കെ യുവാവ് കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹത്തില്‍ വധുവും വരനും തുല്യരാണ്. ചടങ്ങില്‍ കസപിന് താന്‍ സിന്ദൂരമണിഞ്ഞപ്പോള്‍ അവളും തിരിച്ചു ചെയ്യണമെന്ന് തോന്നി. 'സിന്ദൂരം നീട്ടിയപ്പോള്‍ ആദ്യം അവള്‍ അതിന് കൂട്ടാക്കിയില്ല. പിന്നീട് നിര്‍ബന്ധിച്ചപ്പോഴാണ് എനിക്ക് സിന്ദൂരം ചാര്‍ത്താന്‍ അവള്‍ തയ്യാറായത്. അക്കാര്യത്തില്‍ ഒരുപാട് ആളുകള്‍ എന്നെ പ്രശംസിച്ചു. എന്നാല്‍ ഞാന്‍ വളരെ ചെറിയൊരു കാര്യമാണ് തിരുത്താന്‍ ശ്രമിച്ചത്'- ഖുഷ് റാത്തോര്‍ കുറിച്ചു.

വരന്‍റെ നെറ്റില്‍ സിന്ദൂരം ചാര്‍ത്തി വധു
റുസിയയ്ക്കു മുന്നില്‍ കാന്‍സര്‍ തോറ്റു; ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച അതിജീവന കഥ

ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ദശലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. വരനെ പ്രശംസിച്ച് നിരവധി കമന്‍റുകളും പ്രത്യക്ഷപ്പെട്ടു. ഇത്തരത്തിലുള്ള പരമ്പരാഗത രീതികളെ എടുത്തുകളയാന്‍ സമയമായെന്നായിരുന്നു ഒരാളുടെ കമന്‍റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com