ട്രെയിനില്‍ പ്രസവിച്ച കുഞ്ഞിന് അതേ ട്രെയിനിന്റെ പേര് നല്‍കി മാതാപിതാക്കള്‍
ട്രെയിനില്‍ പ്രസവിച്ച കുഞ്ഞിന് അതേ ട്രെയിനിന്റെ പേര് നല്‍കി മാതാപിതാക്കള്‍

ഇവള്‍ കാമായനി; തീവണ്ടിയില്‍ പിറന്ന കുഞ്ഞിന് തീവണ്ടിപ്പേര്, കൗതുകം

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മധ്യപ്രദേശിലെ സത്‌നയിലേക്ക് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

ഭോപ്പാല്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ 24കാരി കുഞ്ഞിന് ജന്മം നല്‍കി. വെള്ളിയാഴ്ച പുലര്‍ച്ചെ മുംബൈ- വാരാണസി കാമായനി എക്‌സ്പ്രസിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മധ്യപ്രദേശിലെ സത്‌നയിലേക്ക് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. അതേകോച്ചില്‍ യാത്ര ചെയ്ത രണ്ട് സ്ത്രീകളും യുവതിയുടെ സഹായത്തിനെത്തി. ഈ സമയം കോച്ചിലുണ്ടായിരുന്ന യാത്രക്കാരന്‍ വിവരം ആര്‍പിഎഫ് ഉദ്യോഗസ്ഥരെ അറിയിച്ചു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രെയിന്‍ വിദിഷ റെയില്‍വേ സ്റ്റേഷനില്‍ എത്തിപ്പോള്‍ അമ്മയെയും കുഞ്ഞിനെയും ഹര്‍ദയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സുഖമായിരിക്കുന്നുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന് എക്‌സ്പ്രസിന്റെ പേരായ കാമായാനി എന്ന പേരിടുകയും ചെയ്തു.

ട്രെയിനില്‍ പ്രസവിച്ച കുഞ്ഞിന് അതേ ട്രെയിനിന്റെ പേര് നല്‍കി മാതാപിതാക്കള്‍
ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com