തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

പരിശീലനം നല്‍കി രണ്ടു വര്‍ഷം വളര്‍ച്ചയെത്തിയ കണ്ടല്‍ ചെടികളാണ് നട്ടിരിക്കുന്നത്
തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടല്‍ച്ചെടികള്‍ വെച്ചുപിടിപ്പിക്കുന്നു
തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടല്‍ച്ചെടികള്‍ വെച്ചുപിടിപ്പിക്കുന്നുസമകാലിക മലയാളം

കാസര്‍കോട്: പ്രകൃതി സംരക്ഷണവും ആവാസ വ്യവസ്ഥയുടെ സുരക്ഷയും ഇനി തൊഴിലുറപ്പ് തൊഴിലാളികളുടെ കൈകളില്‍ ഭദ്രം. കാസര്‍കോട്ടെ കവ്വായി കായല്‍ തീരത്ത് ആയിരം കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ചാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളികള്‍ ഇതിന് തുടക്കമിട്ടത്. സംസ്ഥാനത്ത് ആദ്യമായിട്ട് തുടക്കമിട്ട ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് വാസ്‌ക ആണ്.

വാട്ടര്‍ സെക്യൂരിറ്റി ആന്റ് ക്ലൈമറ്റ് അഡാപ്‌റ്റേഷന്‍ ഇന്‍ റൂറല്‍ ഇന്ത്യ അഥവാ വാസ്‌കയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ആയിറ്റിയിലെ കവ്വായി തീരത്താണ് തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിച്ചത്. ഇവര്‍ക്ക് പരിശീലനം നല്‍കി രണ്ടു വര്‍ഷം വളര്‍ച്ചയെത്തിയ കണ്ടല്‍ ചെടികളാണ് നട്ടിരിക്കുന്നത്. സംസ്ഥാനത്ത് പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ മറ്റു ചില സംസ്ഥാനങ്ങളിലും കണ്ടല്‍ സംരക്ഷണ പദ്ധതി തുടങ്ങിയിട്ടുണ്ടെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കുന്ന വാസ്‌കയുടെ ഭാരവാഹികള്‍ വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍ ഉള്‍പ്പെടെ അഞ്ച് പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി തൊഴിലുറപ്പില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇടയാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടല്‍ച്ചെടികള്‍ വെച്ചുപിടിപ്പിക്കുന്നു
വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ 42തൊഴില്‍ ദിനങ്ങള്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ജില്ലയിലെ മുഴുവന്‍ കായലോരത്തും ചതുപ്പുനിലങ്ങളിലും നട്ടുവളര്‍ത്താന്‍ ആവശ്യമായ കണ്ടല്‍ ചെടികളുള്ള നഴ്‌സറികള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പ്രാഥമിക ഘട്ടത്തില്‍ നടന്നുവരുന്നത്. തുടര്‍ന്നു 37 പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാനുള്ള ഒരുക്കവും വാസ്‌ക നടത്തി വരുന്നു. വാസ്‌ക അസോസിയേറ്റ് സയന്റിസ്റ്റുകള്‍, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍, ജനപ്രതിനിധികള്‍ എന്നിവരും പദ്ധതിക്ക് നേതൃത്വം നല്‍കി.മീന്‍ ഉല്‍പാദനം, മണ്ണൊലിപ്പ് തടയല്‍, സുനാമി പോലുള്ള പ്രകൃതി ദുരന്ത സംരക്ഷണം, ശുദ്ധവായു ഉല്‍പാദിപ്പിക്കല്‍ തുടങ്ങി നിരവധി ദൗത്യങ്ങളാണ് കണ്ടല്‍ കാടുകള്‍ നിര്‍വ്വഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com