പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള സഹായം ചെയ്തു നല്‍കുമെന്നും ആര്‍ക്കെങ്കിലും അവന്റെ നമ്പര്‍ അറിയാമെങ്കില്‍ പങ്കിടൂ എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചിരിക്കുന്നത്
ജസ്പ്രീത്
ജസ്പ്രീത്

ന്യൂഡല്‍ഹി: റോഡരികില്‍ തട്ടുകട നടത്തുന്ന ആണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ആനന്ദ് മഹീന്ദ്ര. ജസ്പ്രീത് എന്ന 10 വയസുകാരന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള സഹായം ചെയ്തു നല്‍കുമെന്നും ആര്‍ക്കെങ്കിലും അവന്റെ നമ്പര്‍ അറിയാമെങ്കില്‍ പങ്കിടൂ എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയില്‍ എഗ്ഗ് റോള്‍ ഉണ്ടാക്കുന്ന ജസ്പ്രീതിനെ കാണാം. ജസ്പ്രീതിന്റെ പിതാവ് അടുത്തിടെ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. 14 വയസുള്ള ഒരു സഹോദരിയുണ്ട് ജസ്പ്രീതിന്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിച്ച് അമ്മ തങ്ങളെ ഉപേക്ഷിച്ചുവെന്നാണ് ജസ്പ്രീത് പറയുന്നത്. രാവിലെ സ്‌കൂളില്‍ പോവുകയും വൈകുന്നേരങ്ങളില്‍ തട്ടുകടയില്‍ ജോലി ചെയ്തുമാണ് ജസ്പ്രീത് സഹോദരിയുടെയും തന്റെ ഭക്ഷണത്തിനും മറ്റ് ചിലവുകള്‍ക്കുകള്‍ക്കുമുള്ള വരുമാനം കണ്ടെത്തുന്നത്.

ജസ്പ്രീത്
അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

ചിക്കന്‍ റോള്‍, കബാബ് റോള്‍, പനീര്‍ റോള്‍, ചൗമീന്‍ റോള്‍, സീഖ് കബാബ് റോള്‍ എന്നിവയും ജസ്പ്രീത് ഉണ്ടാക്കുന്നുണ്ട്.

ഡല്‍ഹിയിലെ തിലക് നഗറിലാണ് ജസ്പ്രീത് ഉള്ളത്. ആര്‍ക്കെങ്കിലും അവന്റെ കോണ്‍ടാക്റ്റ് നമ്പര്‍ അറിയാമെങ്കില്‍ ദയവായി അത് പങ്കിടുക. മറ്റുള്ള കാര്യങ്ങള്‍ എങ്ങനെ വേണമെന്ന് മഹീന്ദ്ര ഫൗണ്ടേഷന്‍ ടീം അന്വേഷിക്കും. അവന്റെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. നിരവധി ആളുകളാണ് ഈ കുറിപ്പിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. അവന്റെ ധൈര്യം ആര്‍ക്കും പ്രചോദനകരമാണ്. ക്രൗഡ് ഫണ്ടിങ് വഴി അവനെ സഹായിക്കാന്‍ കഴിയുമെന്നാണ് മറ്റൊരാള്‍ എഴുതിയിരിക്കുന്നത്. അമ്മ തിരികെ വന്നാല്‍ അവഗണിക്കണമെന്നാണ് മറ്റൊരാള്‍ പറഞ്ഞിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതാദ്യമായല്ല ആനന്ദ് മഹീന്ദ്ര ഒരു കുട്ടിക്ക് സഹായം നല്‍കുന്നത്. മുമ്പ് ഒരു പെണ്‍കുട്ടി അവരുടെ വീട്ടില്‍ കയറിയ കുരങ്ങുകളില്‍ നിന്ന് തന്റെ അനുജത്തിയെ വീരോചിതമായി രക്ഷിച്ചപ്പോള്‍ ആ പെണ്‍കുട്ടിക്ക് വലുതാവുമ്പോള്‍ മഹീന്ദ്ര ഗ്രൂപ്പില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com