'ചുളിവ് നല്ലതാണ്'; ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാം, ഭൂമിയെ രക്ഷിക്കാം, ക്യാംപയ്ന്‍

ഓരോ ജോഡി വസ്ത്രങ്ങൾ ഇസ്തിരിയിടുന്നത് 200 ഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന് തുല്യമാണ്.
കാലാവസ്ഥാമാറ്റം നേരിടാൻ  ചുളിവുകളുള്ള വസ്ത്രം
കാലാവസ്ഥാമാറ്റം നേരിടാൻ ചുളിവുകളുള്ള വസ്ത്രം

ന്യൂഡൽഹി: കാലാവസ്ഥാ മാറ്റം നേരിടാൻ പുതിയ ക്യാംപയ്ന് തുടക്കം കുറിച്ച് കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ). 'ചുളിവുകൾ നല്ലതാണ്' (Wrinkles Ache Hai) - തിങ്കളാഴ്ചകളിൽ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താനാണ് സിഎസ്ഐആർ ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതിലൂടെ വൻ തോതിലുള്ള കാർബൺ പുറന്തള്ളുന്നത് ഒഴിവാക്കാനാകുമെന്ന് ബോംബെ ഐഐടി പ്രൊഫ. ചേതൻ സിങ് സോളങ്കി പറഞ്ഞു.

ഊർജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം എന്നിവയെക്കുറിച്ച് എല്ലാവരേയും ഓർമിപ്പിക്കുക എന്നതാണ് ചുളിവുകൾ നല്ലതാണ് എന്ന ക്യാംപയ്ന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് ഇതുവരെ ഔദ്യോ​ഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തെങ്കിലും ചെയ്യാതിരിക്കുക എന്നതാണ് കാലാവസ്ഥ വ്യതിയാനം പരിഹരിക്കാനുള്ള ഏറ്റവും എളുപ്പ വഴി. ഓരോ ജോഡി വസ്ത്രങ്ങൾ ഇസ്തിരിയിടുന്നത് 200 ഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന് തുല്യമാണ്. അതിനാൽ, ഇസ്തിരിയിടാത്ത വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ ഒരാൾക്ക് 200 ഗ്രാം വരെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംസ്കാരം ദശലക്ഷക്കണക്കിന് ആളുകൾ പിന്തുടർന്നാൽ വലിയ തോതിലുള്ള കാർബൺ പുറന്തള്ളൽ ഒഴിവാക്കാൻ സാധിക്കുകയും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാമാറ്റം നേരിടാൻ  ചുളിവുകളുള്ള വസ്ത്രം
'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

നിലവിൽ 6,25,000 ആളുകൾ ക്യാംപയ്നിന്‍റെ ഭാ​ഗമാണ്. അതിലൂടെ എല്ലാ തിങ്കളാഴ്ചകളിലും നമ്മൾക്ക് 1,25,000 കിലോഗ്രാം കാർബൺ പുറന്തള്ളൽ ഒഴിവാക്കാന്‍ സാധിക്കും. ഈ വർഷം അവസാനത്തോടെ ഒരു കോടിയിലധികം ആളുകൾ ക്യാംപയ്നിന്റെ ഭാ​ഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സോളങ്കി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com