അക്ഷയതൃതീയ വെള്ളിയാഴ്ച വന്നാല്‍ ശ്രേഷ്ഠമാണോ?, വെള്ളി വാങ്ങാനും അത്യുത്തമം; പ്രത്യേകതകള്‍

ഈ വര്‍ഷത്തെ അക്ഷയതൃതീയ ലക്ഷീദേവിക്കു പ്രാധാന്യമുള്ള വെള്ളിയാഴ്ച വരുന്നു എന്ന പ്രത്യേകതയുണ്ട്
ശ്രീകൃഷ്ണന്‍ കുചേലനെ കുബേരനാക്കിയത് ഈ ദിവസമാണെന്നാണ് വിശ്വാസം
ശ്രീകൃഷ്ണന്‍ കുചേലനെ കുബേരനാക്കിയത് ഈ ദിവസമാണെന്നാണ് വിശ്വാസംഫയൽ

വര്‍ഷത്തെ അക്ഷയതൃതീയ ലക്ഷീദേവിക്കു പ്രാധാന്യമുള്ള വെള്ളിയാഴ്ച വരുന്നു എന്ന പ്രത്യേകതയുണ്ട്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയായ അക്ഷയതൃതീയും വെള്ളിയാഴ്ചയും ചേര്‍ന്ന് വരുന്ന ഈ അപൂര്‍വ ദിനത്തില്‍ വിഷ്ണു ലക്ഷ്മീ പ്രീതികരമായ നാമങ്ങള്‍ ജപിക്കുന്നത് നാലിരട്ടി ഫലദായകമാണെന്നാണ് വിശ്വാസം. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് പൊതുവേ പറയുന്നത്.

അക്ഷയതൃതീയ എന്ന് കേള്‍ക്കുമ്പോള്‍ സ്വര്‍ണമാണ് മനസിലേക്ക് വരിക. ഈ ദിനം സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം ആണ് എന്ന വിശ്വാസത്തില്‍ സ്വര്‍ണം വാങ്ങുന്നവര്‍ നിരവധിയാണ്. ശ്രീകൃഷ്ണന്‍ കുചേലനെ കുബേരനാക്കിയത് ഈ ദിവസമാണെന്നാണ് വിശ്വാസം. അക്ഷയതൃതീയ ദിവസമാണ് ശ്രീകൃഷ്ണന്‍ പാഞ്ചാലിക്ക് അക്ഷയപാത്രം സമ്മാനിച്ചത്. അക്ഷയം എന്നതിന് ക്ഷയം ഇല്ലാത്തത് എന്നാണ് അര്‍ത്ഥം. ഈ ദിനത്തില്‍ ഈശ്വരകടാക്ഷം ലഭിച്ചാല്‍ സമ്പത്തിനോ ഐശ്വര്യത്തിനോ ആരോഗ്യത്തിനോ യാതൊരു കോട്ടവും സംഭവിയ്ക്കില്ലെന്നാണ് വിശ്വാസം.

അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതിന് പുറമേ മറ്റു ചില പ്രത്യേക വസ്തുക്കള്‍ ദാനം നല്‍കുന്നതും ഏറെ നല്ലതാണ്. അരി, ഗോതമ്പ്, പയര്‍ വര്‍ഗം, പലവ്യഞ്ജനം, മധുരപലഹാരം എന്നിവയെല്ലാം ഈ ദിനം ദാനം ചെയ്യുന്നത് ഏറെ ശ്രേഷ്ഠമാണെന്നാണ് വിശ്വാസം. ഈ ദിവസം പായസമുണ്ടാക്കി മറ്റുള്ളവര്‍ക്ക് നല്‍കുന്നത് നല്ലതാണ്. ഇതും ദാനത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്.

സ്വര്‍ണം വാങ്ങാന്‍ ഈ ദിനം എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. പകരം വെള്ളി വാങ്ങിച്ചാലും മതിയാകും. ഇതുപോലെ കല്ലുപ്പ് ഈ ദിനം വാങ്ങുന്നത് ഏറെ നല്ലതാണ്. കല്ലുപ്പില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടെന്നാണ് വിശ്വാസം. ഇതുപോലെയാണ് മഞ്ഞള്‍. ഇതും അന്നേ ദിവസം വാങ്ങുന്നത് ഏറെ നല്ലതാണ്. ഈ ദിനം ഭഗവാന് അവില്‍ സമര്‍പ്പിയ്ക്കുന്നതും ഏറെ നല്ലതാണ്. മഹാവിഷ്ണുവിനും ലക്ഷ്മീദേവിയ്ക്കുമായി ഈ ദിനം മധുരമുള്ള പഴങ്ങളും പായസവുമെല്ലാം പൂജാമുറിയില്‍ സമര്‍പ്പിയ്ക്കുന്നതും ഏറെ ശ്രേഷ്ഠമാണെന്നാണ് വിശ്വാസം. അക്ഷയതൃതീയ ദിവസം സ്വര്‍ണം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് നല്ലതാണ്. അവ ചുവടെ:

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍ മറക്കരുത്. വാങ്ങലിന്റെ മൂല്യവും ആധികാരികതയും ഉറപ്പുവരുത്താന്‍ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. 99.99% പ്ലസ് പരിശുദ്ധി ഉറപ്പുവരുത്തണം.

അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍ നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക. വ്യാജമോ ഗുണനിലവാരം കുറഞ്ഞതോ ആയ സ്വര്‍ണം വാങ്ങുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

മേക്കിംഗ് ചാര്‍ജുകള്‍ എന്നത് സ്വര്‍ണ്ണം ആഭരണങ്ങളാക്കുന്നതിന് വേണ്ടി വരുന്ന ചെലവുകളാണ്. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ ഉണ്ടായിരിക്കാം. അതിനാല്‍ നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒന്നിലധികം ഉറവിടങ്ങളില്‍ നിന്നുള്ള വിലകള്‍ താരതമ്യം ചെയ്യുന്നത് നല്ലതാണ്.

പരിശുദ്ധിയും ആധികാരികതയും സൂചിപ്പിക്കാന്‍ സഹായിക്കുന്ന ഹാള്‍മാര്‍ക്ക് പരിശോധിക്കുന്നതും നല്ലതാണ്. വാങ്ങുന്ന സ്വര്‍ണം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹാള്‍മാര്‍ക്കിംഗ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കേഷന്‍ പരിശോധിക്കുക. സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ അവയുടെ ആധികാരികതയും ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ഉറപ്പാക്കുന്നു എന്ന് വിപണി വിദഗ്ധര്‍ പറയുന്നു

സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ഒരു ബജറ്റ് നിശ്ചയിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും വേണം. ആളുകള്‍ അക്ഷയ തൃതീയയെ സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള ശുഭകരമായ ദിവസമായി കണക്കാക്കുമ്പോള്‍, ഈ ദിവസം അമിതമായി ചെലവഴിക്കാതിരിക്കേണ്ടത് പ്രധാനമാണ്.

ശ്രീകൃഷ്ണന്‍ കുചേലനെ കുബേരനാക്കിയത് ഈ ദിവസമാണെന്നാണ് വിശ്വാസം
പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ; അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 13

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com