വീണ്ടും സ്വപ്ന ഫൈനലിന് അരങ്ങൊരുക്കി മിയാമി ഓപ്പണ്‍; നദാല്‍-ഫെഡറര്‍ പോരാട്ടം നാളെ; സാനിയ സ്‌ട്രെക്കോവ സഖ്യവും ഫൈനലില്‍

ഫയല്‍ ഫോട്ടോ
ഫയല്‍ ഫോട്ടോ

ഫ്‌ളോറിഡ: സമകാലീന ടെന്നീസ് ചരിത്രത്തിലെ രണ്ട് മഹാരഥന്‍മാര്‍ നാളെ നടക്കുന്ന മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടും. സ്വിറ്റ്‌സര്‍ലന്‍ഡ് താരം റോജര്‍ ഫെഡററും സ്പാനിഷ് താരം റാഫേല്‍ നാദാലും തമ്മിലുള്ള പൊടിപാറുന്ന പോരാട്ടത്തിനാണ് ആരാധകര്‍ നാളെ സാക്ഷ്യം വഹിക്കുക. 

ഓസ്ട്രിയയുടെ നിക്ക് കിര്‍ഗിയോസിനെ 7-6 (11-9), 6-7 (9-11), 7-6 (7-5) എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഫെഡറര്‍ ഫൈനലിലെത്തിയത്. അതേസമയം, ഇറ്റാലിയന്‍ താരം ഫോഗ്ഗിനിയെ തോല്‍പ്പിച്ച് റാഫ ഇതിനോടകം തന്നെ ഫൈനലില്‍ എത്തിയിരുന്നു. മുപ്പത്തിയേഴാം തവണ ഇരു താരങ്ങളും നേര്‍ക്കു നേര്‍ വരുമ്പോള്‍ ജയം ആര്‍ക്കൊപ്പമാണെന്നാണാ ആരാധകര്‍ ഉറ്റു നോക്കുന്നത്. മിയാമി ഓപ്പണില്‍ അഞ്ചാം തവണ ഫൈനലില്‍ എത്തുന്ന നദാലിന് ഇതുവരെ കപ്പില്‍ മുത്തം വെക്കാന്‍ സാധിച്ചിട്ടില്ല. ഇരു താരങ്ങളും ഈ വര്‍ഷം രണ്ടാം തവണയാണ് ഒരു ഫൈനല്‍ മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാലിനെ തോല്‍പ്പിച്ച് ഫെഡറര്‍ കിരീടം ചൂടിയിരുന്നു.

അതേസമയം, വനിതാ ഡബിള്‍സ് ഇന്ത്യന്‍ താരം സാനിയ മിര്‍സ ചെക്ക് റിപ്പബ്ലിക്ക് താരം ബാര്‍ബറ സ്‌ട്രെക്കോവ സഖ്യം ഫൈനലില്‍ ഇടം നേടി. സാനിയയുടെ മുന്‍ പങ്കാളി മാര്‍ട്ടിന ഹിംഗിന്‍സ് തായ്‌വാന്‍ താരം ചാന്‍ യുങ് ജാന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്തോ-ചെക്ക് സഖ്യം ഫൈനലിലെത്തിയത്. സ്‌കോര്‍: 6-7,(6-8),6-1, 10-4. ബ്രിയേല ഡാബ്രോവ്‌സ്‌ക്കിസു ഫിയാന്‍ സഖ്യമാണ് സാനിയ-സ്‌ട്രെക്കോവ സഖ്യത്തിന്റെ എതിരാളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com