ലാലീഗ്: സാന്റിയാഗോ ബെര്‍ണാബുവില്‍ ഇന്ന് മാഡ്രിഡ് ഡെര്‍ബി; ബാഴ്‌സലോണ മലാഗയെ നേരിടും

ലാലീഗ്: സാന്റിയാഗോ ബെര്‍ണാബുവില്‍ ഇന്ന് മാഡ്രിഡ് ഡെര്‍ബി; ബാഴ്‌സലോണ മലാഗയെ നേരിടും

മാഡ്രിഡ്: ലാലീഗയില്‍ ഇന്ന് കനത്ത പോരാട്ടം. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള റിയല്‍ മാഡ്രിഡ് ഇന്ന് സ്വന്തം മൈതാനത്ത് നഗര വൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയും തമ്മില്‍ നേര്‍ക്ക് നേര്‍ വരുമ്പോള്‍ കളിക്കാരേക്കാളും പരിശീലകര്‍ തമ്മിലുള്ള പോരാട്ടമാകുമിത്. സിദാന്‍ നയിക്കുന്ന റിയല്‍ മാഡ്രിഡ് പോയിന്റ് വ്യത്യാസത്തില്‍ ഡിയാഗോ സിമിയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ ഏറെ മുന്നിലാണെങ്കിലും റിയലിന് ഇന്ന് തോല്‍വി വഴങ്ങിയാല്‍ കിരീട പ്രതീക്ഷയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ അന്റോണിയോ ഗ്രീന്‍സ്മാനും കൂട്ടര്‍ക്കും സാധിക്കും. 

പോയിന്റ് ടേബിളില്‍ ബാഴ്‌സയെക്കാള്‍ ഒരു മത്സരം കുറവ് കളിച്ച റിയലിന് 2 പോയിന്റ് ലീഡുണ്ട്. മാത്രവുമല്ല തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളിലും ജയിച്ചെത്തുന്ന റിയല്‍ മാഡ്രിഡിന് മുമ്പില്‍ അത്‌ലറ്റിക്കോയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ബിബിസി സഖ്യം റയല്‍ മുന്നേറ്റത്തിന് കരുത്താകുന്നു. ഒപ്പം ക്രൂസ്, മോഡ്രിച്ച്, റാമോസ്, പെപ്പെ എന്നിവരുടെ സ്വാധീനവും ടീമില്‍ നിര്‍ണായകമാകുന്നു. 

ലാലീഗയില്‍ സീസന്റെ തുടക്കത്തില്‍ പാളിച്ച വന്നെങ്കിലും ഫോമില്‍ തിരിച്ചെത്തിയ അത്‌ലറ്റിക്കോ ചാംപ്യന്‍സ് ലീഗിലും മിന്നുന്ന ഫോമിലാണ്. ഗ്രീസ്മാന്‍, ടോറസ്, കരാസ്‌കോ എന്നിവരടങ്ങുന്ന മുന്നേറ്റം ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ പോന്നതാണ്. 

ബാഴ്‌സ-മലാഗ
റിയല്‍ മാഡ്രിഡുമായി രണ്ട് പോയിന്റി വ്യത്യാസത്തിലുള്ള ബാഴ്‌സയ്ക്ക് കിരീടം ചൂടണമെങ്കില്‍ ഇനിയുള്ള കളികളെല്ലാം നിര്‍ണായകമാണ്. ലീഗില്‍ ദുര്‍ബലരാണ് മലാഗ എങ്കിലും അവരുടെതായ ദിവസം ഏതു ടീമിനെയും അട്ടിമറിക്കാന്‍ ശേഷിയുള്ളവരാണിവര്‍. 

മെസ്സി, സുവാരസ്, നെയ്മര്‍ സഖ്യം ഫോമിലേക്കുയര്‍ന്നാല്‍ വമ്പന്‍ ലീഡിന് ബാഴ്‌സയ്ക്ക് ജയിക്കാമെന്നതില്‍ ആരാധകര്‍ക്ക് സംശയമില്ല. നാളെ പുലര്‍ച്ചെ 12.15 നാണ് ഈ മത്സരം നടക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com