ആശാന്റെ ടീമിനെ ശിഷ്യന്‍ ഇന്ന് പഞ്ഞിക്കിടുമോ; അലിയന്‍സ് അറീനയില്‍ ഫുടബോള്‍ യുദ്ധം

ആശാന്റെ ടീമിനെ ശിഷ്യന്‍ ഇന്ന് പഞ്ഞിക്കിടുമോ; അലിയന്‍സ് അറീനയില്‍ ഫുടബോള്‍ യുദ്ധം

ആശാനും ഇന്ന് അലിയന്‍സ് അറീനയില്‍ കൊമ്പു കോര്‍ക്കും. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ് റിയല്‍ മാഡ്രിഡും ഇന്ന് നേര്‍ക്കു നേര്‍ വരുമ്പോള്‍ മ്യൂണിക്ക് പരിശീലകന്‍ ആന്‍സലോട്ടിയും മാഡ്രിഡ് പരിശീലകന്‍ സിദാനും തമ്മിലാകും മത്സരം. റിയല്‍ മാഡ്രിഡിന്റെ പരിശീലകനായ കാര്‍ലോ ആന്‍സലോട്ടിയുടെ കീഴില്‍ സഹപരിശീലകനായിരുന്നു സിദാന്‍.

40 കളികളില്‍ നിന്ന് 38 ഗോള്‍ നേടിയ സൂപ്പര്‍ താരം ലെവെന്‍ഡോസ്‌ക്കി ഇല്ലാതെയാണ് റിയല്‍ മാഡ്രിഡിനെതിരേ ബയേണ്‍ മ്യൂണിക്ക് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനിലിനിറങ്ങുന്നത്. ലവെന്‍ഡസ്‌ക്കി ഇല്ലാതെയും ഞങ്ങള്‍ ശക്തരാണെന്നാണ് ആന്‍സലോട്ടിയുടെ ഉറപ്പ്. തോളിനെ പരിക്കേറ്റ ലെവെന്‍ഡോസ്‌ക്കി മാഡ്രിഡുമായി ഇറങ്ങിയേക്കില്ലെന്ന വാര്‍ത്തകളോട് അന്‍സലോട്ടി പ്രതികരിച്ചു.

പരിക്കിനെ തുടര്‍ന്ന് പുറത്തിരിക്കുന്ന സ്റ്റാര്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂവര്‍ മ്യൂണിക്ക് നിരയില്‍ തിരിച്ചെത്തിയേക്കും. അതേസമയം, മാറ്റ് ഹമ്മല്‍സിന്റെ പരിക്ക് ബയേണ് തിരിച്ചടിയാകും. 

11 തവണ യൂറോപ്യന്‍ ചാംപ്യന്‍മാരായ റിയലിന് പ്രതിരോധത്തിലാകും തലവേദന. കാരണം, റാഫേല്‍ വരാനെയും, പെപ്പെയും പരിക്കിന്റെ പിടിയിലാണ്. അതേസമയം തന്നെ ബിബിസി പരിപൂര്‍ണ ഫിറ്റ് ആണെന്നുള്ളത് സിദാന് ആശ്വാസമാകും. 19ന് സാന്റിയാഗോ ബര്‍ണാബ്യൂവില്‍ വെച്ചാണ് രണ്ടാം പാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com