ഗുജറാത്തിനെ തകര്‍ത്ത്‌ മുംബൈ; ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്

ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ആറുവിക്കറ്റിന് വിജയം - പോയിന്റ് പട്ടികയില്‍ മുംബൈ ഒന്നാമത്
ഗുജറാത്തിനെ തകര്‍ത്ത്‌ മുംബൈ; ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്

ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ആറുവിക്കറ്റിന് വിജയം. മുംബൈയുടെ വിജയത്തില്‍ മുഖ്യപങ്കാളികളായത് രോഹിത് ശര്‍മയും പൊള്ളാര്‍ഡും, നിതീഷ് ശര്‍മയുമാണ്. മത്സരത്തില്‍ നിതീഷ് ശര്‍മ അര്‍ധ സെഞ്ച്വുറി നേടി. 


ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഗുജറാത്ത് നിശ്ചിത ഓവറില്‍ 176 റണ്‍സ് നേടിയെങ്കിലും ആറും വിക്കറ്റും മൂന്ന് പന്തും അവശേഷിക്കെ മുംബൈ വിജയം കൈപ്പിടിയിലൊതുക്കി. ഇതോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഒന്നാമതെത്തി. ഗുജറാത്ത് ഏഴാം സ്ഥാനത്താണ്.

മക്കല്ലത്തിന്റെ അര്‍ധസെഞ്ച്വുറിയും ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ അടിയുമാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആദ്യഓവറില്‍ തന്നെ വിിക്കറ്റ് വീഴ്ത്തി വിജയപ്രതീക്ഷ നല്‍കിയെങ്കിലും മുംബൈയുടെ നിശ്ചയദാര്‍ഢ്യം വിജയം പിടിച്ചെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com