വിവാഹത്തെ ചുറ്റിപ്പറ്റി നിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ടായിരുന്നു കോഹ് ലി-അനുഷ്ക വിവാഹം കഴിഞ്ഞതായുള്ള വാര്‍ത്തകള്‍ എത്തിയത്. വിവാഹ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇതിനോടകം തന്നെ ആരാധകര്‍ ആഘോഷമായി തന്നെ സ്വീകരിച്ചും കഴിഞ്ഞു.
പഞ്ചാബി ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ക്കിടയിലെ പാര്‍ട്ടിയില്‍ കോഹ് ലി അനുഷ്കയ്ക്കായി ഒരു പാട്ടും പാടി. പ്രണയം നിറഞ്ഞു നില്ക്കുന്ന കോഹ് ലിയുടെ പാട്ടാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
കോഹ് ലി പാട്ടിലൂടെ നല്കൂന്ന ഫീല്‍ ആസ്വദിച്ചിരിക്കുന്ന അനുഷ്കയേയും വീഡിയോയില്‍ കാണാം. മിസ്റ്റര്‍ എക്സ് ഇന്‍ ബോംബേയിലെ കിഷോര്‍ കുമാറിന്റെ മേരേ മെഹ്ബൂബ് ക്വയാമത് ഹോഗി എന്ന പാട്ടാണ് കോഹ് ലി പാടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ