അവിടെ കോഹ് ലി തകര്‍ക്കുമ്പോള്‍ ഇവിടെ ഹര്‍ദ്ദിക്കിന്റെ ആര്‍മാദിക്കല്‍; ക്രുനാലിന്റെ മെഹന്തി തകര്‍ത്ത് ഹര്‍ദിക് പാണ്ഡ്യ

ചൊവ്വാഴ്ച നടന്ന ക്രുനാല്‍ പാണ്ഡ്യയുടെ മെഹന്തിയിലാണ് ഹര്‍ദ്ദിക്ക് തകര്‍പ്പന്‍ ഡാന്‍സുമായി എത്തിയത്
അവിടെ കോഹ് ലി തകര്‍ക്കുമ്പോള്‍ ഇവിടെ ഹര്‍ദ്ദിക്കിന്റെ ആര്‍മാദിക്കല്‍; ക്രുനാലിന്റെ മെഹന്തി തകര്‍ത്ത് ഹര്‍ദിക് പാണ്ഡ്യ

വിരാട്-അനുഷ്‌ക വിവാഹ സത്കാരത്തിലേക്കായിരുന്നു കഴിഞ്ഞ ദിവസം ആരാധകരുടെ ശ്രദ്ധ മുഴുവന്‍. എന്നാല്‍ മറ്റൊരിടത്ത് ഹര്‍ദ്ദിക്കും സഹോദരനും തകര്‍ത്താടുകയായിരുന്നു. 

ചൊവ്വാഴ്ച നടന്ന ക്രുനാല്‍ പാണ്ഡ്യയുടെ മെഹന്തിയിലാണ് ഹര്‍ദ്ദിക്ക് തകര്‍പ്പന്‍ ഡാന്‍സുമായി എത്തിയത്. ഇന്നായിരുന്നു ദീര്‍ഘകാല സുഹൃത്തായിരുന്ന പാന്‍ങ്കുരി ശര്‍മയെ ക്രുനാല്‍ മിന്നുകെട്ടിയത്. എന്നാല്‍ ആടി തിമിര്‍ക്കുന്ന ആഘോഷ രാവായിരുന്നു ചൊവ്വാഴ്ച. 

ക്രുനാലും, ഹര്‍ദിക്കും ചേര്‍ന്ന് ഡാന്‍സ് ഫ്‌ലോറിനെ ചൂടിപിടിപ്പിക്കുന്ന വീഡിയോകള്‍ ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com