ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന് ഒഡീഷ ഒരുങ്ങി; കുതിപ്പിനൊരുങ്ങി ഇന്ത്യന്‍ താരങ്ങള്‍

ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന് ഒഡീഷ ഒരുങ്ങി; കുതിപ്പിനൊരുങ്ങി ഇന്ത്യന്‍ താരങ്ങള്‍

ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന് ഒഡീഷയില്‍ ഇന്ന് ഉദ്ഘാടനം. കലിംഗ സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരത്തോടെ 45 രാജ്യങ്ങളില്‍ നിന്നായുള്ള 800ഓളം മത്സരാര്‍ത്ഥികള്‍ സെറിമോണിയല്‍ മാര്‍ച്ചു നടത്തും. മത്സരങ്ങള്‍ നാളെ മുതലാണ് ആരംഭിക്കുക.

22മക് ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിനു മഴ മാത്രമാണ് ഭീഷണി. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കിലും ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ മത്സരിക്കാനെത്തിയിട്ടുണ്ട്. ചൈനയാണ് ഇത്തവണയും കിരീട പ്രതീക്ഷയില്‍ മുന്നില്‍. മീറ്റിന്റെ അഞ്ചാം എഡിഷന്‍ മുതല്‍ ചൈന തന്നെയാണ് ജേതാക്കളായി തുടരുന്നത്. 

എന്നാല്‍, കഴിഞ്ഞ രണ്ടു മീറ്റിലും മെഡല്‍ നേട്ടത്തില്‍ മുന്നോട്ടു കയറിവരുന്ന ഇന്ത്യ ഇക്കുറി മികച്ച മെഡല്‍വേട്ടയ്ക്കാണ് ഒരുങ്ങുന്നത്. കഴിഞ്ഞ മീറ്റില്‍ ഖത്തറിനു പിന്നില്‍ ഇന്ത്യയ്ക്കു മുന്നാം സ്ഥാനമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com