പൊങ്കാല കഴിഞ്ഞിട്ടില്ല; ഫോക്‌സ് സ്‌പോര്‍ട്‌സിന്റ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍

കോഹ്‌ലിയെ അധിക്ഷേപിച്ച് ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
പൊങ്കാല കഴിഞ്ഞിട്ടില്ല; ഫോക്‌സ് സ്‌പോര്‍ട്‌സിന്റ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ മൃഗങ്ങളോട് താരതമ്യപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍.

​​​​

'വെളുത്തിരുന്നാല്‍ മാന്യനാകില്ല, അതിനു സംസ്‌കാരം കൂടി വേണം,കോഹ്ലിയെ ആക്ഷേപിച്ചാല്‍ അതേ നാണയത്തില്‍ ഞങ്ങള്‍ തിരിച്ചടി നല്‍കും' എന്നു തുടങ്ങുന്ന കമന്റുകളാണ് ഫോക്‌സ് സ്‌പോര്‍ട് ഓസ്‌ട്രേലിയയുടെ ഫേസ്ബുക്ക് പേജില്‍ നിറയുന്നത്. 

രണ്ടാം ടെസ്റ്റിന് ശേഷം കോഹ്ലിയെ വില്ലനായി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെ ഇടപെടല്‍. കോഹ് ലിയെ മൃഗങ്ങളോട് താരതമ്യപ്പെടുത്തിയത് വംശീയ അധിക്ഷേപമാണെന്നും ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com