13 വര്‍ഷത്തിനു ശേഷം അഞ്ചുവിന് ഒളിംപിക്‌സ് മെഡല്‍ ലഭിക്കുമോ?; ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ചരിത്രമാകും

13 വര്‍ഷത്തിനു ശേഷം അഞ്ചുവിന് ഒളിംപിക്‌സ് മെഡല്‍ ലഭിക്കുമോ?; ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ചരിത്രമാകും

2004ല്‍ നടന്ന ഏതന്‍സ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ലോംഗ് ജെമ്പ് താരം അഞ്ചു ബോബി നേടിയ അഞ്ചാം സ്ഥാനം വെള്ളിമെഡലായേക്കും. 13 വര്‍ഷം മുമ്പ് നടന്ന ഒളിമ്പിക്‌സ് ഇനത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ റഷ്യന്‍ താരങ്ങള്‍ പിന്നീട് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയിലായതാണ് അഞ്ചുവിന് പ്രതീക്ഷയേകുന്നത്. 

മരുന്നടിച്ചതിനെ തുടര്‍ന്ന് മെഡലുകള്‍ തിരിച്ചെടുക്കാന്‍ തയാറാകാത്ത അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിറ്റിയില്‍ ഇന്ത്യ, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിറ്റിക്ക് പുറമെ ഇന്റര്‍നാഷണല്‍ അത്‌ലറ്റിക്ക്‌സ് ഫഡറേഷനും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കും. 

റഷ്യയുടെ ലോംഗ് ജെമ്പ് താരങ്ങളായ തതാന്യ ലെബഡേവ, ഇറിന സിമാഗിന, തത്യാന കൊട്ടോവ എന്നിവര്‍ക്കാണ് ഏതന്‍സ് ഒളിംപിക്‌സില്‍ മൂന്ന് മെഡലുകളും ലഭിച്ചിരുന്നത്. ഒളിംപിക്‌സില്‍ നടന്ന പരിശോധനയില്‍ ഇവര്‍ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞിരുന്നില്ല. ഇവരെ അയോഗ്യരാക്കിയാല്‍ ഓസ്‌ട്രേലിയയുടെ ബ്രോണ്‍വിന്‍ തോംപ്‌സണാകും സ്വര്‍ണമെഡല്‍ ലഭിക്കുക. അഞ്ചുവിനു വെള്ളിയും ബ്രീട്ടീഷ് താരം ഡ്രെയ്ഡ് ജോണ്‍സണ് വെങ്കലവും ലഭിക്കും. അടുത്ത ആറ് മാസത്തിനുള്ളില്‍ മെഡല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഞ്ചു ടിവി18നു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com