നിലവില്‍ സുരേഷ് റെയ്ന ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്തതിന്റെ നിരാശയിലാണ് ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികള്‍. പക്ഷേ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് ശേഷം ആരാധകര്‍ക്ക് ഇടയിലേക്ക് റെയ്ന വീണ്ടുമെത്തി. അവതാരകയായ മയന്തി ലാങ്കറാണ് റെയ്നയെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയത്.
ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ അവസാന ഏകദിനത്തിന് ഇടയിലായിരുന്നു ഗ്രൗണ്ടില്‍ ലഭ്യമായ വൈഫൈ ലിസ്റ്റ് സ്ക്രീന്‍ഷോട്ട് എടുത്ത് മയന്തി ട്വീറ്റ് ചെയ്തത്. അതിലൊന്ന് സുരേഷ് റെയ്നയുടെ പേരും.
റെയ്നയോട് വൈഫൈ പാസ് വേര്‍ഡ് ചോദിച്ച് പിന്നാലെ വന്നു മയന്തിയുടെ ട്വീറ്റ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ കൂടിയാണ് മയന്തി.
ആരാധകരിപ്പോള്‍ ഇതിന് പിന്നാലെയാണ്. ധോനി എന്ന പാസ് വേര്‍ഡ് ട്രൈ ചെയ്ത് നോക്കാനും ചിലര്‍ പറയുന്നുണ്ട്.
റെയ്ന ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്തതിന് പുറമെ കാണ്‍പൂരില്‍ മത്സരം കളിക്കാനും റെയ്ന അടുത്തെങ്ങും എത്തിയിരുന്നില്ല. പക്ഷേ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിന്റെ വൈഫ് ലിസ്റ്റില്‍ നിന്നും റെയ്നയുടെ പേര് മാഞ്ഞിട്ടില്ല....
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ