ഇത് എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടി;  ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി മേരികോം

തന്നെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയായാണ് ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോം സ്വര്‍ണ്ണ മെഡല്‍ നേടിയത്.
ഇത് എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടി;  ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി മേരികോം

ടിക്കൂട്ടില്‍ തനിക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് വിളിച്ചു പറയുകയാണ് ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലെ മേരികോമിന്റെ വിജയം. പ്രായത്തെ മറികടന്നാണ് ഇന്ത്യയുടെ ഉരുക്കുവനിത തിളക്കമാര്‍ന്ന തിരിച്ചുവരവ് നടത്തിയത്. തന്നെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയായാണ് ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോം സ്വര്‍ണ്ണ മെഡല്‍ നേടിയത്. 

ചാമ്പ്യന്‍ഷിപ്പില്‍ ഇത് മേരികോമിന്റെ അഞ്ചാം സ്വര്‍ണമാണ്. വനിതകളുടെ 48 കിലോഗ്രാം ലൈറ്റ് ഫ്‌ളൈ വെയ്റ്റ് വിഭാഗത്തില്‍ ഉത്തരകൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരികോം ഇടിച്ചിട്ടത്. 5-0 ത്തിനായിരുന്നു വിജയം. 34 കാരിയായ മേരികോമിന്റെ ആറാമത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പാണിത്. പങ്കെടുത്ത അഞ്ച് തവണയും മേരികോം സ്വര്‍ണം നേടി. ആദ്യമായാണ് 48 കിലോയില്‍ മേരികോം മത്സരിക്കുന്നത്. 

2016 ലെ റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ മേരികോമിന് യോഗ്യത നേടാനായിരുന്നില്ല. ഇതോടെ മേരികോമിന്റെ ഇടിക്കൂട്ടിലെ ജീവിതം അവസാനിച്ചു എന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ഇതിനെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് രാജ്യത്തിന്റെ അഭിമാനതാരത്തിന്റെ തിരിച്ചുവരവ്. ലോകം എഴുതിത്തള്ളിയപ്പോഴും തനിക്ക് പിന്തുണ നല്‍കിയവര്‍ക്കാണ് മെഡല്‍ സമര്‍പ്പിക്കുന്നതായി മേരികോം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com