റഷ്യക്കെതിരായ മത്സരത്തില്‍ സാംപോളിയുടെ സംഘം എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു കയറി. എന്നാല്‍ അര്‍ജന്റീനയുടെ അടുത്ത മത്സരത്തില്‍ മെസി ഉണ്ടാവില്ല. നൈജീരിയയ്ക്കെതിരായ മത്സരത്തില്‍ മെസിക്ക് വിശ്രമം അനുവദിച്ചായിരിക്കും അര്‍ജന്റീനിയ ഇറങ്ങുക.
ലോക കപ്പ് നേടാനുള്ള എല്ലാ സാഹചര്യവും സൃഷ്ടിക്കുന്നതിനായാണ് മെസിക്ക് ടീം വിശ്രമം അനുവദിക്കുന്നത്. ഈ സീസണില്‍ ഇതുവര 17 കളികളില്‍ നിന്നും 16 ഗോളുകള്‍ മെസി നേടിക്കഴിഞ്ഞു. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന മത്സരങ്ങളില്‍ നിന്നും മെസി വിട്ടു നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നാണ് ടീമിന്റെ വിലയിരുത്തല്‍.
ഏറ്റവും മികച്ച രീതിയില്‍ തനിക്ക് ലോക കപ്പ് നേടണമെന്നാണ് മെസി പറയുന്നത്. സാംപോളിയുമായി സംസാരിച്ചു.ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, ലാലീഗ, ദേശീയ ടീം എന്നിവയ്ക്കായി നിരവധി മത്സരങ്ങള്‍ ഇപ്പോള്‍ കളിച്ചു കഴിഞ്ഞതായും മെസി ചൂണ്ടിക്കാട്ടുന്നു.
സെര്‍ജിയോ അഗ്യുറോയുടെ 86ാം മിനിറ്റിലെ ഗോളിലൂടെയായിരുന്നു റഷ്യക്കെതിരായ മത്സരത്തില്‍ മെസിയും സംഘവും വിജയം പിടിച്ചത്. സെര്‍ജിയോയുടെ 35ാം അന്താരാഷ്ട്ര ഗോളായിരുന്നു അത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടാന്‍ സെര്‍ജിയോയ്ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ ദേശിയ ടീമിനായും മികച്ച കളി പുറത്തെടുക്കാന്‍ സെര്‍ജിയോയ്ക്ക് കഴിയുന്നത് തന്നെ സന്തുഷ്ടനാക്കുന്നുവെന്നും മെസി പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ