യൂറോപ്പിലെ ഇഷ്ട ടീമുകളെ കുറിച്ച് പറഞ്ഞ് മെസി; ബാഴ്‌സയ്ക്ക്  വെല്ലുവിളിയും ഇവര്‍ തന്നെ

ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ ബാഴ്‌സയ്ക്ക് മുന്നില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി തീര്‍ക്കുന്നതും ഈ ടീമുകള്‍ തന്നെയാണ്‌
യൂറോപ്പിലെ ഇഷ്ട ടീമുകളെ കുറിച്ച് പറഞ്ഞ് മെസി; ബാഴ്‌സയ്ക്ക്  വെല്ലുവിളിയും ഇവര്‍ തന്നെ

യൂറോപ്പിലെ തന്റെ ഇഷ്ട ടീമുകളെ കുറിച്ച് തുറന്നു പറയുകയാണ് ബാഴ്‌സ സ്‌ട്രൈക്കര്‍ മെസി. മാഞ്ചസ്റ്റര്‍ സിറ്റിയും, പിഎസ്ജിയുമാണ് യൂറോപ്പിലെ ശക്തര്‍, തന്റെ പ്രിയപ്പെട്ടവര്‍ അവര്‍ തന്നെയാണെന്ന് മെസി പറയുന്നു. 

പ്രീമിയര്‍ ലീഗില്‍ വിജയ തേരോട്ടം നടത്തുകയാണ് മെസിയുടെ മുന്‍ പരിശീലകന്‍ ഗാര്‍ഡിയോള നയിക്കുന്ന സംഘം. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേക്കാള്‍ എട്ട് പോയിന്റിന് മുന്നിട്ട് നില്‍ക്കുന്ന സിറ്റിക്ക് 34 പോയിന്റാണുള്ളത്. 

പിഎസ്ജിയാവട്ടെ പ്രീമിയര്‍ ലീഗില്‍ കളിച്ച അഞ്ച് മത്സരങ്ങളിലും ജയം കണ്ടു. നെയ്മര്‍, കവാനി,  എംബാപ്പെ എന്നിവര്‍ ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുമ്പോള്‍ ശക്തമായ ടീം ആവുകയാണ് പിഎസ്ജി. ബയേണും ശക്തമായ ടീം തന്നെയാണ്. എന്നാല്‍ നിലവില്‍ പിഎസ്ജിയും,  സിറ്റിയും തന്നെയാണ് ബെസ്റ്റ് ടീമെന്ന് മെസി പറയുന്നു.

ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ ബാഴ്‌സയ്ക്ക് മുന്നില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി തീര്‍ക്കുന്നതും ഈ ടീമുകള്‍ തന്നെയാണെന്ന് മെസി വിലയിരുത്തുന്നു. ലാലീഗയില്‍ റയലിനെ പിന്തള്ളി പോയിന്റ് ടേബിളില്‍ മുന്നിലാണ് ബാഴ്‌സ. റയലിനാവട്ടെ അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്. 

ജയിക്കാന്‍ റയലിന് സാധിക്കാത്തത് ഞങ്ങള്‍ കണക്കിലെടുക്കുന്നില്ല. അവസാനം എല്ലാം മറന്ന് പോരാടുകയാണ് റയലിന്റെ രീതി. ഈ സീസണിലും  അത് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെസി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com