കലണ്ടര്‍ വര്‍ഷം 10 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന നായകനെന്ന റെക്കോര്‍ഡ് തന്റെ പേരിലാക്കി വിരാട് കോഹ് ലി. ലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയതോടെ 2017ലെ കോഹ് ലിയുടെ നാലാം ടെസ്റ്റ് സെഞ്ചുറിയാണിത്.
130 ബോളില്‍ പത്ത് ബൗണ്ടറികളുടെ അകമ്പടിയോടെ ഏകദിന ശൈലിയിലായിരുന്നു ഇന്ത്യന്‍ നായകന് എതിരാളികളെ നേരിട്ടത്. 51ാം അന്താരാഷ്ട്ര സെഞ്ചുറി നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തില്‍ കുറിച്ച് തന്റെ കുതിപ്പ് തുടരുക തന്നെയാണ് ലക്ഷ്യമെന്ന് കോഹ് ലി വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ടെസ്റ്റ് നായകന് എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയതിന്റെ റെക്കോര്‍ഡില്‍ സുനില്‍ ഗവാസ്കറിനൊപ്പം എത്തിയിരുന്നു കോഹ് ലി ലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍. 2017ല്‍ ആറ് ഏകദിന സെഞ്ചുറികളും, നാല് ടെസ്റ്റ് സെഞ്ചുറികളുമാണ് കോഹ്ലി കുറിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ