സഹീറിന്റെ വിവാഹവിരുന്നില്‍ താരമായത് സച്ചിന്‍; ചിത്രങ്ങള്‍ കാണാം 

സഹീറും സാഗരികയും മാത്രമല്ല സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചില്‍ തെന്‍ഡുല്‍ക്കറും പരിപാടിയില്‍ ഉടനീളം തിളങ്ങിനിന്നു.
സഹീറിന്റെ വിവാഹവിരുന്നില്‍ താരമായത് സച്ചിന്‍; ചിത്രങ്ങള്‍ കാണാം 

മുന്‍ ഇന്ത്യന്‍ ക്രിക്കറ് താരം സഹീര്‍ ഖാന്റെയും ബോളിവുഡ് നടി സാഗരിക ഗഡ്‌കെയും ദിവസങ്ങള്‍ക്കു മുമ്പാണ് വിവാഹിതരായത്. ഇരുവര്‍ക്കുമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇന്നലെ വിവാഹവിരുന്ന് ഒരുക്കി. ചില മുന്‍ ക്രിക്കറ്റ് താരങ്ങളെയും ഈ വിരുന്നില്‍ ക്ഷണിച്ചിരുന്നു. ആഘോഷവേളയില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് സഹീറും സാഗരികയും മാത്രമല്ല സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചില്‍ തെന്‍ഡുല്‍ക്കറും പരിപാടിയില്‍ ഉടനീളം തിളങ്ങിനിന്നു. സല്‍ക്കാരത്തില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അയാസ് മേനോന്റെ ട്വീറ്റ് ഇത് അടിവരയിടുന്നു. സച്ചിന്‍ എത്തിയതോടെ ഡിജെ ആവേശകരമാകുകയായിരുന്നെന്നാണ് അയാസ് അഭിപ്രായപ്പെട്ടത്. സച്ചിനും സേവാഗും ഒന്നിച്ചുനില്‍ക്കുന്ന ഒരു ചിത്രവും അയാസ് പങ്കുവച്ചിട്ടുണ്ട്.

2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സഹീര്‍ ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ് നടിയും മോഡലുമായ സാഗരികയെ വിവാഹം ചെയ്തത്. വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ മതപരമായ ചടങ്ങുകളൊക്കെ ഒഴിവാക്കിയായിരുന്നു ഇരുവരുടെയും വിവാഹം. ഈ വര്‍ഷം മെയ്യിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com