കാറ്റലന്‍ സ്വാതന്ത്ര്യത്തിനായി വോട്ടു ചെയ്തു; പിക്കെയ്ക്ക് സ്പാനിഷ് കാണികളുടെ കൂക്കിവിളി

കാറ്റലന്‍ സ്വാതന്ത്ര്യത്തിനായി വോട്ടു ചെയ്തു; പിക്കെയ്ക്ക് സ്പാനിഷ് കാണികളുടെ കൂക്കിവിളി

കാറ്റലന്‍ സ്വാതന്ത്ര്യം ഇപ്പോള്‍ ദേശീയ ടീമിലും അനുരണനങ്ങള്‍ ഉണ്ടാക്കുകയാണെന്നാണ് മാഡ്രിഡിലെ കാണികളുടെ പ്രതികരണം വ്യക്തമാക്കുന്നത്

കാറ്റലോണിയന്‍ ഹിതപരിശോധനയില്‍ വോട്ടുചെയ്ത സ്പാനിഷ് ഡിഫന്റര്‍ ജെറാര്‍ഡ് പിക്കെയ്ക്ക് കാണികളുടെ കൂക്കിവിളി. ഹിതപരിശോധനയുടെ പിറ്റേന്ന് മാഡ്രിഡില്‍ ദേശീയ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയപ്പോഴായിരുന്നു കാണികളുടെ വികാര പ്രകടനം. സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയയില്‍ നടന്ന ഹിതപരിശോധന ബാഴ്‌സലോണ ക്ലബ്ബിനുമേല്‍ ആശങ്ക വിതച്ചിട്ടുണ്ട്. കാറ്റലന്‍ സ്വാതന്ത്ര്യം ഇപ്പോള്‍ ദേശീയ ടീമിലും അനുരണനങ്ങള്‍ ഉണ്ടാക്കുകയാണെന്നാണ് മാഡ്രിഡിലെ കാണികളുടെ പ്രതികരണം വ്യക്തമാക്കുന്നത്.

പിക്കെയെ കൂക്കിവിളിച്ചും പുറത്തുപോവുക എന്ന് ഒച്ചുവച്ചുമാണ് കാണികള്‍ താരത്തിന്റെ വോട്ടിങ്ങിനോടു പ്രതികരിച്ചത്. വോട്ടു ചെയ്തതിനു പിന്നാലെ താന്‍ ദേശീയ ടീമില്‍നിന്ന് പുറത്തുപോവാന്‍ തയാണെന്ന് പിക്കെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. സ്പാനിഷ് ടീം വിടുന്നതിന്റെ വിഷമം ഒളിപ്പിക്കാതെ കണ്ണീരോടെയായിരുന്നു പിക്കെ നയം വ്യ്ക്തമാക്കിയത്.

സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം നേടിയാല്‍ സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് തുടരാനാകില്ല. എസ്പാന്യോള്‍, ജിറോണ ക്ലബ്ബുകളും കാറ്റലന്‍ പ്രവിശ്യയിലായതിനാല്‍ കാറ്റലന്‍ സ്വാതന്ത്ര്യം സ്‌പെയിനിന്റെ ഫുട്‌ബോള്‍ ഭൂപടത്തെത്തന്നെ മാറ്റിമറിക്കും.

മെസ്സി, ലൂയി സുവാരസ്, ആന്ദ്രേ ഇനിയേസ്റ്റ തുടങ്ങിയ ലോകോത്തര താരങ്ങള്‍ ഉള്‍പ്പെട്ട ബാഴ്‌സ ലാലിഗ വിട്ടാല്‍ അത് ക്ലബ്ബ് ഫുട്‌ബോളില്‍ വലിയ ചലനങ്ങളുണ്ടാക്കും.സീസണില്‍ ആറില്‍ ആറു കളികളും ജയിച്ച് 18 പോയന്റുമായി ലാലിഗയില്‍ മുന്നിലാണ് ബാഴ്‌സലോണ. ലീഗ് മാറുന്നതിനെപ്പറ്റി ബാഴ്‌സ അധികൃതര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com