കേരള പ്രീമിയര്‍ ലീഗിന് ഇന്ന് തുഞ്ചന്റെ നാട്ടില്‍ തുടക്കമാകും:  പന്ത് തട്ടാനെത്തുന്നത് പത്ത് ടീമുകള്‍

കേരള പ്രീമിയര്‍ ലീഗിന് ഇന്ന് തുഞ്ചന്റെ നാട്ടില്‍ തുടക്കമാകും:  പന്ത് തട്ടാനെത്തുന്നത് പത്ത് ടീമുകള്‍

കൊച്ചി: കേരള പ്രീമിയര്‍ ലീഗിന് ഇന്ന് തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. വൈകുന്നേരം 7.30 നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ സ്‌പോര്‍ട് അക്കാദമി തിരൂരും എഫ്‌സി തൃശൂരും തമ്മില്‍ ഏറ്റുമുട്ടും. കേരളത്തിലെ പത്ത് പ്രമുഖ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ആറ് വേദികളിലായി ഹോം എവേ രീതിയിലുള്ള മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

സെമിയും ഫൈനലും ഉള്‍പ്പടെ മൊത്തം 43 മത്സരങ്ങളാണ് ലീഗിലുണ്ടാവുക. സ്‌പോര്‍ട്‌സ് അക്കാദമി തിരൂര്‍, എഫ്‌സി തൃശൂര്‍, സെന്‍ട്രല്‍ എക്‌സൈസ്, കേരള പോലീസ്, ഗോകുലം എഫ്‌സി, എസ്ബിടി, കൊച്ചില്‍ പോര്‍ട്ട്ട്രസ്റ്റ്, എഫ്‌സി കേരള, ക്വാര്‍ട്‌സ് എഫ്‌സി, കെഎസ്ഇബി എന്നിവരാണ് പരിഷ്‌കരിച്ചെത്തുന്ന കേരള പ്രീമിയര്‍ ലീഗിന്റെ നാലം പതിപ്പില്‍ മത്സരിക്കാനെത്തുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് മുഖ്യ സ്‌പോണ്‍സര്‍മാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com