തുടക്കം പിഴച്ചിട്ടും കുതിച്ച് കയറി ബോള്‍ട്ട്; സെമി ഇന്ന്, ഫൈനല്‍ നാളെ

ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.30നാണ് സെമീ ഫൈനല്‍. നാളെ പുലര്‍ച്ചെ 2.15ന് ഫൈനല്‍
തുടക്കം പിഴച്ചിട്ടും കുതിച്ച് കയറി ബോള്‍ട്ട്; സെമി ഇന്ന്, ഫൈനല്‍ നാളെ

അവസാന മത്സരത്തിനായി ട്രാക്കിലിറങ്ങിയ ഇതിഹാസ താരത്തിന് 100 മീറ്റര്‍ പ്രാഥമിക റൗണ്ടില്‍ ആദ്യമൊന്ന് കാലിടറിയെങ്കിലും കുതിച്ച് കയറി ഒന്നാമത് തന്നെയെത്തി ഉസൈന്‍ ബോള്‍ട്ട്. ജമൈക്കന്‍ താരം തന്നെയായ ജൂലിയന്‍ ഫോര്‍ട്, അമേരിക്കന്‍ താരങ്ങളായ ജസ്റ്റിന്‍ ഗാട്‌ലിന്‍, ക്രിസ്റ്റിയന്‍ കോള്‍മാന്‍ എന്നിവരും ബോള്‍ട്ടിനൊപ്പം സെമിയിലേക്ക് യോഗ്യത നേടി. 

ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.30നാണ് സെമീ ഫൈനല്‍. നാളെ പുലര്‍ച്ചെ 2.15ന് ഫൈനല്‍. പ്രാഥമിക റൗണ്ടില്‍ 10.07 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഓടിയെത്തിയത്. എന്നാല്‍ മോശം ഓട്ടമെന്നായിരുന്നു ആദ്യ റൗണ്ടിന് ശേഷം ബോള്‍ട്ടിന്റെ പ്രതികരണം.
മൂന്നാം ഹീറ്റ്‌സില്‍ മത്സരിച്ച ജമൈക്കന്‍ താരം ജൂലിയന്‍ ഫോര്‍ട്ടിന്റേതാണ് ഹീറ്റ്‌സിലെ മികച്ച സമയം(9.99 സെക്കന്‍ഡ്). 

ലണ്ടനില്‍ നൂറ് മീറ്ററിന് പുറമെ 4*100 മീറ്റര്‍ റിലേയിലും ഉസൈന്‍ ബോള്‍ട്ട് മത്സരിക്കുന്നുണ്ട്. നേരത്തെ 200 മീറ്ററില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, പിന്നീട് ഇതില്‍ നിന്നും ബോള്‍ട്ട് പിന്മാറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com