സന്നാഹമത്സരം: ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം

നാല് ടെസ്റ്റ് മത്സരങ്ങള്‍ക്കാണ് ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയിരിക്കുന്നത്. 23ന് പൂനെയിലുള്ള മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം
സന്നാഹമത്സരം: ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം

മുംബൈ: ഇന്ത്യയുമായി ടെസ്റ്റ് പരമ്പരയ്‌ക്കെത്തി ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യന്‍ എ ടീമുമായുള്ള ത്രിദിന സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം മിന്നുന്ന തുടക്കം. സെഞ്ച്വറി നേടിയ നായകന്‍ സ്റ്റീവ് സ്മിത്തിന്റേയും ഷോണ്‍ മാര്‍ഷിന്റെയും ബാറ്റിംഗ് മികവില്‍ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിന് 327 റണ്‍സെടുത്തു. സ്മിത്തും മാര്‍ഷും ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. സ്മിത്ത് 107 റണ്‍സും മാര്‍ഷ് 104 റണ്‍സുമെടുത്ത് റിട്ടേഴ്ഡ് ഔട്ട് ആയി. 161 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതമാണ് സ്മിത്തിന്റെ ഇന്നിംഗ്‌സ്. മാര്‍ഷ് ആകട്ടെ 173 പന്തില്‍ 11 ഫോറും ഒരു സിക്‌സും സ്വന്തമാക്കി. തുടര്‍ന്ന് ക്രീസിലെത്തിയ ഹാന്‍സ് കോംമ്പ് 45 റണ്‍സെടുത്ത് പുറത്തായി. ഏഴ് റണ്‍സുമായി വിക്കറ്റ് കീപ്പര്‍ വാഡും 16 റണ്‍സുമായി മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍. 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് 33ല്‍ എത്തിയപ്പോഴേക്കും ഓപ്പണര്‍ വാര്‍ണറെ സന്ദര്‍ശകര്‍ക്ക് നഷ്ടമായി. 30 പന്തില്‍ നാല് ഫോര്‍ സഹിതം 25 റണ്‍സാണ് വാര്‍ണര്‍ നേടിയത്. തുടര്‍ന്ന് ടീം സ്‌കോര്‍ 55ല്‍ 11 റണ്‍സുമായി മറ്റൊരു ഓപ്പണര്‍ റെന്‍ഷായും പുറത്തായി.
ഇന്ത്യയ്ക്കായി സൈനി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. ഈ മാസം 23നാണ് ഇന്ത്യഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുക. നാല് മത്സരങ്ങളാണ് പരമ്പരയിലുളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com