ചാംപ്യന്‍സ് ലീഗ്:മൊണാക്കയെ തകര്‍ത്ത് സിറ്റി

യൂറോപ്പിലെ ചാംപ്യന്‍മാരെ കണ്ടെത്താനുള്ള ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ആദ്യ പാദങ്ങള്‍ പൂര്‍ത്തിയായതനുസരിച്ച് കടുത്ത പോരാട്ടങ്ങള്‍ക്കാണ് രണ്ടാം പാദം സാക്ഷിയാവുക 
ചാംപ്യന്‍സ് ലീഗ്:മൊണാക്കയെ തകര്‍ത്ത് സിറ്റി

മാഞ്ചസ്റ്റര്‍: യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കൊയെ തകര്‍ത്ത് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി. മൂന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് പെപ് ഗാര്‍ഡിയോളയുടെ ടീം ജയം നുണഞ്ഞത്. കളിയുടെ 26ാം മിനുറ്റില്‍ റഹീം സ്‌റ്റെര്‍ലിംഗിലൂടെ സിറ്റി ആദ്യ ഗോളടിച്ചെങ്കിലും ആദ്യ പകുതി മുമ്പ് തന്നെ ഫാല്‍ക്കോവയും ഇല്യാന്‍ ബാപ്പെയും മൊണാക്കൊയെ മുന്നിലെത്തിച്ചു. സ്‌കോര്‍ 1-2. ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം സ്‌റ്റേഡിയമായ ഇത്തിഹാദ് കഴിഞ്ഞ ദിവസം സാക്ഷിയായത്. 


രണ്ടാം പകുതിയില്‍ സിറ്റിക്കെതിരേ ലഭിച്ച പനാല്‍റ്റി മുതലാക്കുന്നതില്‍ മൊണാക്കൊ ഏല്‍പ്പിച്ച ഫാല്‍ക്കാവൊയ്ക്ക് പിഴച്ചില്ലെങ്കില്‍ കളിയുടെ ഫലം ഒരു പക്ഷെ മറ്റൊന്നാകുമായിരുന്നു. നിര്‍ഭാഗ്യം പിന്നെയും പിന്തുടര്‍ന്ന മൊണാക്കൊയ്ക്ക തങ്ങളുടെ ഗോള്‍കീപ്പര്‍ ഡാനിയല്‍ സുബാസിക്‌സിന്റെ പിഴവ് പിന്നെയും തിരിച്ചടിയായി. അവസരം മുതലാക്കി നിന്ന സിറ്റി സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറൊ സിറ്റിക്കായി സമനില ഗോള്‍ നേടി. സ്‌കോര്‍ 2-2. 
എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റ്, ചെല്‍സി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിയുകയും ഫോമിന്റെ ഏഴയലത്ത് എത്താതിരിക്കുകയും ചെയ്തിരുന്ന ഫാല്‍ക്കോവയുടെ മിന്നുന്ന പ്രകടനമാണ് കളിയുലടനീളം കണ്ടത്. സ്‌കോര്‍ബോര്‍ഡ് സമനിലയില്‍ നില്‍ക്കുമ്പോള്‍ 68ാം മിനുറ്റില്‍ ഫാല്‍ക്കോവയിലൂടെ മൊണാക്കൊ വീണ്ടും മുന്നിലെത്തി. ലീഡിന് അധികം ആയുസുണ്ടായിരുന്നില്ല. 71ാം മിനുറ്റില്‍ അഗ്യൂറൊ വീണ്ടും മൊണാക്കൊ പോസ്റ്റില്‍ പന്തെത്തിച്ചു. സ്‌കോര്‍ 3-3.


74ാം മിനുറ്റില്‍ സ്‌റ്റോണ്‍സിലൂടെ ലീഡ് കണ്ടെത്തിയ സിറ്റി 82ാം മിനുറ്റില്‍ സാനെയിലൂടെ ലീഡ് ഉയര്‍ത്തി. സ്‌കോര്‍ 5-3. ഇതോടൊപ്പം ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ വിജയവും. മാര്‍ച്ച് 15 മോണ്ടെ കാര്‍ലോ സ്‌റ്റേഡിയത്തിലാണ് രണ്ടാം പാദം.

അത്‌ലറ്റിക്കോ മാഡ്രിഡ്- ബയേണ്‍ ലെവര്‍ക്യൂസന്‍
സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡും ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ ലെവര്‍ക്യൂസനുമായുള്ള മത്സരത്തില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് അന്റോണിയോ ഗ്രീസ്മാന്റെ അത്‌ലറ്റിക്കോ ജയിച്ചു കയറിയത്. കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയ അത്‌ലറ്റിക്കോയ്ക്ക് നാല് എവേ ഗോള്‍ ആനുകൂല്യമുള്ളത് വലിയ നേട്ടമാകും. സോള്‍ നിഗ്വസ്, ഗ്രീസ്മാന്‍, ഗോമെറിയോ പെന്‍, ടൊറസ് എന്നിവരാണ് അത്‌ലറ്റിക്കൊ മാഡ്രിഡിന് വേണ്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.  ലെവര്‍ക്യൂസന് വേണ്ടി ഗോളുകള്‍ നേടിയത് ബെല്ലാറബി, സാവിക് ഔന്‍ (സെല്‍ഫ്) എന്നിവരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com