പി.വി.സിന്ധു ഇനി ഡെപ്യൂട്ടി കളക്റ്റര്‍

ആന്ധ്ര സര്‍ക്കാരാണ് സിന്ധുവിന് ഡെപ്യൂട്ടി കളക്റ്റര്‍ പദവി വാഗ്ദാനം ചെയ്തത്.
പി.വി.സിന്ധു ഇനി ഡെപ്യൂട്ടി കളക്റ്റര്‍

ഹൈദരാബാദ്: റിയോ ഒളിംപിക്‌സില്‍ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനമായ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു ഇനി ഡെപ്യൂട്ടി കളക്റ്റര്‍. ആന്ധ്രാ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ഡെപ്യൂട്ടി കളക്റ്റര്‍ പദവി സിന്ധു സ്വീകരിക്കും. 

റിയോയില്‍ നിന്നും വെള്ളി നേടി തിരിച്ചെത്തിയ സിന്ധുവിന് ഗ്രൂപ്പ്-1 വിഭാഗത്തില്‍ ജോലി നല്‍കുമെന്ന് ആന്ധ്രാ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സിന്ധു ഡെപ്യൂട്ടി കളക്റ്റര്‍ പദവി സ്വീകരിക്കുമെന്ന് സിന്ധുവിന്റെ അമ്മ എഎന്‍ഐയോട് വ്യക്തമാക്കി. നേരത്തെ തെലങ്കാന സര്‍ക്കാര്‍ സിന്ധുവിന് അഞ്ച് കോടി രൂപ പാരിതോഷികം നല്‍കിയിരുന്നു. 

നിലവില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഹൈദരാബാദിലെ അസിസ്റ്റന്റ് മാനെജറാണ് സിന്ധു. 2013 മുതല്‍ സിന്ധു ബിപിസിഎല്ലില്‍ ജോലി ചെയ്യുന്നു. റിയോയില്‍ സ്വര്‍ണം നഷ്ടമായെങ്കിലും ഒളിംപിക്‌സ് വെള്ളിമെഡല്‍ നേടുന്ന ആദ്യ വനിതാ താരമെന്ന നിലയില്‍ സിന്ധുവിന്റെ വിജയം രാജ്യം മുഴുവന്‍ ആഘോഷമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com