ഐസിസി ബൗളിംഗ് റാങ്കിങില്‍ അശ്വിനും ജഡേജയും ഒന്നാമത്; ബാറ്റിംഗില്‍ കോഹ്ലി മൂന്നാമന്‍

ഐസിസി ബൗളിംഗ് റാങ്കിങില്‍ അശ്വിനും ജഡേജയും ഒന്നാമത്; ബാറ്റിംഗില്‍ കോഹ്ലി മൂന്നാമന്‍

ഓസ്‌ട്രേലയയുമായുള്ള രണ്ടാം ടെസ്റ്റില്‍ ജയിച്ച ഇന്ത്യന്‍ ടീമിന് കൂടുതല്‍ നല്ല വാര്‍ത്തകള്‍. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മുഖ്യ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഏറ്റവും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ രണ്ട് സ്പിന്നര്‍മാര്‍ എത്തുന്നത്. 
ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടാം ടെസ്റ്റില്‍ നേടിയ ഏഴ് വിക്കറ്റുകളാണ് ജഡേജയെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.  ഒന്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് രണ്ട് ബൗളര്‍മാര്‍ ഒരേ സമയം ഒന്നാം സ്ഥാനം പങ്കുവെക്കുന്നത്. 2008ല്‍ സൗത്താഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയ്‌നും ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനുമാണ് ഇതിന് മുമ്പ് ഇതേരീതിയില്‍ ഒന്നാം സ്ഥാനം പങ്കുവെച്ചത്.

കഴിഞ്ഞ റാങ്കിംഗില്‍ അശ്വിന്‍ ഒന്നാം സ്ഥാനത്തും ജഡേജ രണ്ടാം സ്ഥാനത്തുമായിരുന്നു.  892 പോയിന്റുകളാണ് ഇരുവര്‍ക്കുമുള്ളത്. ആദ്യമായാണ് ഒന്നാം സ്ഥാനത്ത് ജഡേജ എത്തുന്നത്. 

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും കാര്യമായ ബാറ്റിംഗ് സംഭാവന നല്‍കാന്‍ സാധിക്കാത്തതാണ് താരം രണ്ടില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നത്.  939 പോയിന്റുള്ള ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ജിയോ റൂട്ട്. ചേതേശ്വര്‍ പൂജാരയാണ് ബാറ്റിങ് റാങ്കിങിലെ ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരം. ഓള്‍ റൗണ്ടര്‍ റാങ്കിങില്‍ ആര്‍ അശ്വന് ഒന്നാം സ്ഥാനം നഷ്ടമായി. ബംഗ്ലാദേശിന്റെ ശാക്കിബുല്‍ ഹസനാണ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ബെംഗളൂരു ടെസ്റ്റ് വിജയത്തോടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com