ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ്: പുരുഷ സിംഗിള്‍സില്‍ കരുത്തര്‍ മുന്നോട്ട്

ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ്: പുരുഷ സിംഗിള്‍സില്‍ കരുത്തര്‍ മുന്നോട്ട്

ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് ടെന്നീസില്‍ പുരഷ സിംഗിള്‍സ് വിഭാഗത്തില്‍ നൊവാക്ക് ദ്യോക്കോവിച്ച്, റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ മുന്നോട്ട്. ബ്രിട്ടന്റെ കൈല്‍ എഡ്മണ്ടിനെ 6-4, 7-6 (7-5) സ്‌കോറിനാണ് ദ്യാക്കോവിച്ച് പരാജയപ്പെടുത്തിയത്. ഒന്‍പതാം സീഡിലുള്ള റോജര്‍ ഫെഡറര്‍ സ്റ്റീഫന്‍ റോബര്‍ട്ടിനെ 6-2, 6-1 സ്‌കോറിന് തോല്‍പ്പിച്ച് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ ഇടം നേടി. ഇക്കഴിഞ്ഞ ജനുവരിയില്‍ 18ാം ഗ്രാന്‍സ്ലാം കിരീടം ചൂടിയ ഫെഡറര്‍ 51 മിനുട്ടുകൊണ്ടാണ് എതിരാളിയെ കീഴടക്കിയത്. അമേരിക്കയുടെ കെവിന്‍ ജോണ്‍സണാണ് മൂന്നാം റൗണ്ടില്‍ ഫെഡറര്‍ക്ക് എതിരാളി.

അതേസമയം, 6-3, 6-2 എന്ന സ്‌കോറിന് ഗ്യൂഡോ പെല്ലയെ പരാജയപ്പെടുത്തി നദാലും ടൂര്‍ണമെന്റില്‍ മുന്നോട്ട് തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com