കായിക വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ കായിക നിരീക്ഷകരെ നിയമിച്ചു; ഐഎം വിജയനും പിടി ഉഷയമുടക്കമുള്ള നിരീക്ഷകര്‍

കായിക വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ കായിക നിരീക്ഷകരെ നിയമിച്ചു; ഐഎം വിജയനും പിടി ഉഷയമുടക്കമുള്ള നിരീക്ഷകര്‍

ന്യൂഡല്‍ഹി:  ദീര്‍ഘ കാലാടിസ്ഥാനത്തിനുള്ള കായിക വികസനം ലക്ഷ്യമിട്ട് കായിക മേഖലയിലുള്ള നിരീക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 12 ഒളിംപ്യന്‍മാരെ നിയമിച്ചു. അത്‌ലറ്റ്ക്‌സ് വിഭാഗത്തില്‍ പിടി ഉഷ, അഞ്ചു ബോബി ജോര്‍ജ് എന്നിവരെയും ഫുട്‌ബോളിന് ഐഎം വിജയനുമുള്‍പ്പടെയുള്ളവരെയാണ് നിയമിച്ചിട്ടുള്ളത്. 
 
അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ്), സജ്ഞീവ് കുമാര്‍ സിംഗ് (അമ്പെയ്ത്ത്), അപര്‍ണ പോപട്ട് (ബാഡ്മിന്റണ്‍), മേരി കോം, അഖില്‍ കുമാര്‍ (ബോക്‌സിംഗ്), ജഗ്ബീര്‍ സിംഗ് (ഹോക്കി), സോംദേവ് ദേവ്‌വര്‍മന്‍ (ടെന്നീസ്), കര്‍ണം മല്ലേശ്വരി (വൈറ്റ്‌ലിഫ്റ്റിംഗ്), സുശീല്‍ കുമാര്‍ (ഗുസ്തി), ഖാജന്‍ സിങ് (നീന്തല്‍), കമലേഷ് മെഹ്ത (ടേബിള്‍ ടെന്നീസ്) എന്നിവരാണ് മറ്റുള്ള നിരീക്ഷകര്‍.

കേന്ദ്ര സര്‍ക്കാര്‍, സ്‌പോര്‍ട്‌സ് അതോറിറ്റി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുള്‍പ്പെടെയുള്ള ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് നീരീക്ഷകര്‍ നിര്‍ദേശം നല്‍കും. കായിക മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍ക്കും പദ്ധതികള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനെ കുറിച്ചുമാകും റിപ്പോര്‍ട്ടുകള്‍ നല്‍കുക. 

മിഷന്‍ ഒളിമ്പിക്‌സ് 2020, 2024, 2028ല്‍ നിര്‍ണായക പങ്കുവഹിക്കാന്‍ നിരീക്ഷകര്‍ക്കാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com