പെനാല്‍റ്റിയെ ചൊല്ലി വീണ്ടും നെയ്മര്‍-കവാനി പോര്; പെനാല്‍റ്റി നെയ്മറെടുക്കുന്നതല്ലേ നല്ലത്?

വീണ്ടും പെനാല്‍റ്റിയെ ചൊല്ലി മൈതാനത്ത് ഉരസുകയായിരുന്നു ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍
പെനാല്‍റ്റിയെ ചൊല്ലി വീണ്ടും നെയ്മര്‍-കവാനി പോര്; പെനാല്‍റ്റി നെയ്മറെടുക്കുന്നതല്ലേ നല്ലത്?

പിഎസ്ജിയില്‍ തനിക്ക് പ്രശ്‌നങ്ങളില്ലെന്ന് കണ്ണീരണിഞ്ഞ് നെയ്മര്‍ പറഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ കവാനി-നെയ്മര്‍ പോര് വീണ്ടും ആരാധകര്‍ക്ക് മുന്നിലേക്ക്. വീണ്ടും പെനാല്‍റ്റിയെ ചൊല്ലി മൈതാനത്ത് ഉരസുകയായിരുന്നു ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബുധനാഴ്ചത്തെ ട്രോയസിനെതിരായ മത്സരത്തിലായിരുന്നു സംഭവം. ബോക്‌സിന് മുന്നില്‍ കവാനിയെ വലിച്ചിട്ടതിന് ലഭിച്ച പെനാല്‍റ്റി താനെടുക്കാം എന്ന് കവാനി നെയ്മറോട് പറയുന്നു. എതിര് പറയാതെ നെയ്മര്‍ അത് അംഗീകരിച്ചെങ്കിലും ഇരുവരുടേയും ശരീര പ്രകൃതിയില്‍ നിന്നും അവര്‍ തമ്മിലുള്ള അകലം വായിച്ചെടുക്കാന്‍ സാധിക്കും. 

പെനാല്‍റ്റി കവാനി തന്നെ എടുത്തെങ്കിലും അത് ഗോളാക്കാന്‍ താരത്തിനായില്ല. ഇതോടെ ഗോള്‍രഹിത സമനിലയില്‍ പിഎസ്ജിക്ക് മത്സരം അവസാനിപ്പിക്കേണ്ടി വന്നു. ഇതോടെ ഇനി വരുന്ന പെനാല്‍റ്റികള്‍ നെയ്മറിന്റെ കാലുകളിലേക്ക് എത്തുന്നതാണ് നല്ലതെന്നാണ് ആരാധകരുടെ  ഇപ്പോഴത്തെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com