നെയ്മര്‍ പോയതെല്ലാം ബാഴ്‌സ മറന്നു കഴിഞ്ഞു; സീസണില്‍ വീണ്ടും മിശിഹ മാജിക് മെസിയാകും

40 ഗോളുകള്‍ പറത്തി ഈ സീസണിലും ഗോള്‍ മെഷിന്‍ ആകാനാണോ മെസിയുടെ പ്ലാനെന്നാണ് ബാഴ്‌സ ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്
നെയ്മര്‍ പോയതെല്ലാം ബാഴ്‌സ മറന്നു കഴിഞ്ഞു; സീസണില്‍ വീണ്ടും മിശിഹ മാജിക് മെസിയാകും

അഞ്ച് വര്‍ഷത്തോളം ടീമിന്റെ ഭാഗമായിരുന്ന നെയ്മര്‍ ക്ലബ് വിട്ടപ്പോള്‍ ലാ ലീഗയിലെ വമ്പന്മാര്‍ക്ക് അതേല്‍പ്പിച്ച പ്രഹരം വലുതായിരുന്നു. പക്ഷെ നെയ്മറിന്റെ പോക്ക് ബാഴ്‌സ ആരാധകരില്‍ വലിയ വിട സൃഷ്ടിച്ചിരുന്നില്ല. കാരണം ഫുട്‌ബോള്‍ മിശിഹ കൂടെയുള്ളപ്പോള്‍ മറ്റാര് പോയാലും അത് അവര്‍ക്ക് ഒരു വിഷയമേ ആവില്ല...

ഈ സീസണില്‍ ഏഴ് ലാ ലീഗ മത്സരങ്ങളില്‍ നിന്നായി മെസി 11 ഗോളുകള്‍ പറത്തി. 40 ഗോളുകള്‍ പറത്തി ഈ സീസണിലും ഗോള്‍ മെഷിന്‍ ആകാനാണോ മെസിയുടെ പ്ലാനെന്നാണ് ബാഴ്‌സ ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. 

2011-12 സീസണില്‍ ലീഗ് മത്സരങ്ങളില്‍ നിന്നായി 50 ഗോളുകളായിരുന്നു മെസി വലയിലാക്കിയത്. 2012,12ല്‍ ഇത് 46 ആയി. കഴിഞ്ഞ സീസണിലാവട്ടെ 37 ഗോളുകളായിരുന്നു മെസി നേടിയത്. അത്‌ലറ്റികോ മാഡ്രിഡിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത കളി. റഷ്യന്‍ ലോക കപ്പിലേക്ക് അര്‍ജന്റീനയ്ക്ക് ടിക്കറ്റ് ഉറപ്പിച്ച ഹാട്രിക്കിന് മെസി എത്തുന്ന എന്ന പ്രത്യേകതയാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനുള്ളത്.

സൗത്ത് അമേരിക്കന്‍ യോഗ്യതാ മത്സരങ്ങളില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരവുമായിരുന്നു മെസി ഇക്വഡോറിനെതിരായ മത്സരത്തിന് ശേഷം. മെസിക്ക് ഇഷ്ടപ്പെട്ട എതിരാളികളാണ് അത്‌ലറ്റിക്കോ മാഡ്രിഡ്. അത്‌ലറ്റിക്കോയ്ക്ക് എതിരായ 34 മത്സരങ്ങളില്‍ നിന്നും 27 തവണയാണ് മെസി ഗോള്‍ വല ചലിപ്പിച്ചത്. ഇതില്‍ 22 ഗോളുകള്‍ ലാ ലീഗയിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com