ഫൗള്‍ പ്ലേയില്‍ പ്രകോപിതനായി നെയ്മര്‍ ചുവപ്പുകാര്‍ഡ് വാങ്ങി പോയി; രക്ഷക വേഷത്തില്‍ കവാനി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd October 2017 10:57 AM |
Last Updated: 23rd October 2017 11:11 AM | A+A A- |

ചുവപ്പ് കാര്‍ഡ് കണ്ട് നെയ്മര്‍ പുറത്തു പോയപ്പോള്‍ കവാനിയുടെ ഗോള്‍ ബലത്തില്‍ പിഎസ്ജിക്ക് ചിരവൈരികളായ മാര്‍സെല്ലിക്കെതിരെ സമനില. 2011ന് ശേഷം പിഎസ്ജിക്കെതിരെ വിജയം നേടാമെന്ന മെര്‍സെല്ലിയുടെ സ്വപ്‌നമാണ് കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ ഫ്രീ കിക്ക് ഗോളിലൂടെ കവാനി തട്ടിയകറ്റിയത്.
രണ്ടാം പകുതിയില്‍ 84ാം മിനിറ്റിലായിരുന്നു എതിര്‍ ടീമിലെ പ്രതിരോധ നിരക്കാരുടെ ഫൗള്‍ നെയ്മറെ പ്രകോപിപ്പിച്ചത്. മെര്‍സില്ലേയുടെ പ്രതിരോധ നിരക്കാരന്‍ ലുകസ് ഒകാമ്പസായിരുന്നു നെയ്മറെ ഇടംകാല്‍ വീഴ്ത്തിയത്. പ്രകോപിതനായ നെയ്മര്‍ ലുകസിനെ തള്ളിയായിട്ടായിരുന്നു പ്രതികരിച്ചത്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ പിഎസ്ജി മാര്‍സെല്ലി മത്സരത്തിനിടയില്‍ ആദ്യമായി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോകുന്ന താരവുമായി നെയ്മര്‍.
ഫൗള്‍ പ്ലേയ്ക്ക് ലുകസിന്റെ മഞ്ഞ കാര്‍ഡ് ലഭിച്ചപ്പോള്‍ ചുവപ്പുകാര്‍ഡ് വാങ്ങി നെയ്മര്‍ക്ക് പുറത്തേക്ക് പോവേണ്ടി വന്നു. രണ്ടാം പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു മെര്‍സെല്ലെ. നെയ്മറായിരുന്നു പിഎസ്ജിക്കായി ആദ്യം ഗോള്‍വല ചലിപ്പിച്ചത്. കവാനിയിലൂടെ പിഎസ്ജി സമനില പിടിച്ചു.