ഒരു നാള്‍ റൂണി മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരിച്ചെത്തും; ആരാധകര്‍ മടക്കി വിളിക്കുന്നതില്‍ തനിക്കൊരു അത്ഭുതവും ഇല്ലെന്ന്  മൗറീഞ്ഞോ

സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് റൂണിയെ ആരാധകര്‍ മടക്കി വിളിക്കുന്നതില്‍ തനിക്കൊരു അത്ഭുതവും ഇല്ല
ഒരു നാള്‍ റൂണി മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരിച്ചെത്തും; ആരാധകര്‍ മടക്കി വിളിക്കുന്നതില്‍ തനിക്കൊരു അത്ഭുതവും ഇല്ലെന്ന്  മൗറീഞ്ഞോ

എവര്‍ടണ്‍ സ്‌ട്രൈക്കര്‍ ഒരു നാള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മടങ്ങിയെത്തുമെന്ന് മാഞ്ചസ്റ്റര്‍ മാനേജര്‍ ഹോസെ മൗറീഞ്ഞോ. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് റൂണിയെ ആരാധകര്‍ മടക്കി വിളിക്കുന്നതില്‍ തനിക്കൊരു അത്ഭുതവും ഇല്ലെന്ന്  മൗറീഞ്ഞോ പറയുന്നു. 

എവര്‍ട്ടണിലേക്ക് പോയതിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ റൂണി ആദ്യമായി നേര്‍ക്കുനേര്‍ വന്നതിന് പിന്നാലെയായിരുന്നു മൗറിഞ്ഞോയുടെ പ്രതികരണം. 13 വര്‍ഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം നിന്നതിന് ശേഷമായിരുന്നു റൂണി തന്റെ കുട്ടിക്കാലം കളിച്ചുവളര്‍ന്ന എവര്‍ട്ടണിലേക്ക് മടങ്ങിപ്പോയത്. ക്ലബിന്റെ ചരിത്രത്തില്‍ ഇത്ര വലിയ സംഭാവനകള്‍ നല്‍കിയ താരത്തെ അവര്‍ തിരിച്ചു വിളിക്കുന്നതില്‍ എങ്ങിനെ തെറ്റുപറയാനാകുമെന്ന് മൗറിഞ്ഞോ ചോദിക്കുന്നു. അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളായിരുന്നു റൂണിക്ക് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേടിയത്. 

എല്ലാ ഇംഗ്ലീഷ് ക്ലബുകളിലും ഇങ്ങനെയാകും. ടീമിന്റെ  അവിഭാജ്യ ഘടകമായിരുന്ന ഒരു താരത്തെ നഷ്ടപ്പെടാന്‍ ആരാധകര്‍ സമ്മതിക്കില്ല. ടീമിലുണ്ടായിരുന്ന കളിക്കാര്‍ പിന്നിട് നമുക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ അത് ഓള്‍ഡ് ട്രഫോര്‍ഡിലായാലും, സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലായാലും വലിയ പ്രതിഭാസമായിരിക്കും. അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്ന് മാഞ്ചസ്റ്റര്‍ മാനേജര്‍ പറയുന്നു. 

മദ്യപിച്ച് വാഹനം ഓടിച്ചതിന് നിയമനടപടി നേരിട്ടതിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ കളിക്കളത്തിലേക്കെത്തിയ റൂണിയായിരുന്നു എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രം. വിരലില്‍ വെഡ്ഡിങ് റിങ് ഇല്ലാതെയാണ് റൂണി ഇറങ്ങിയതെന്ന് വരെ ആരാധകര്‍ കണ്ടെത്തി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com