പനാജി: ഞങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന്റെ പേരിനൊപ്പം മിര്‍സാ മാലിക്ക് എന്നായിരിക്കും ചേര്‍ക്കുകയെന്ന് സാനിയാ മിര്‍സ. കുഞ്ഞിന്റെ പേരിനൊപ്പം തന്റെ കുടുംബ പേര് ചേര്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, ഞാനും ഷോയിബും ഇത് തീരുമാനിച്ചു കഴിഞ്ഞുമെന്നുമാണ് ഇന്ത്യന്‍ ടെന്നീസ് താരം പറയുന്നത്.
ഒരു രഹസ്യം നിങ്ങളുമായി പങ്കുവയ്ക്കാനുണ്ടെന്ന് പറഞ്ഞാണ് കുഞ്ഞിന്റെ പേരിടുന്നതുമായി ബന്ധപ്പെട്ട തീരുമാനം സാനിയ ആരാധകരുമായി പങ്കുവയ്ക്കുന്നത്. പെണ്‍കുഞ്ഞ് വേണമെന്നാണ് ഷോയിബിന് ആഗ്രഹം. മാലിക്ക് എന്ന് മാത്രമായിരിക്കില്ല കുഞ്ഞിന്റെ അവസാന പേര്. മിര്‍സാ മാലിക്ക് എന്നാകും അത്.
ഗോവ ഫെസ്റ്റില്‍ ജെന്‍ഡര്‍ ബയസ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സാനിയ. കുടുംബത്തില്‍ പെണ്‍കുട്ടിയായതിന്റെ പേരില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചും സാനിയ പറയുന്നു. ആണ്‍കുഞ്ഞ് വേണമെന്നായിരുന്നു മാതാപിതാക്കളോട് എല്ലാവരും പറഞ്ഞിരുന്നത്. എങ്കിലേ കുടുംബത്തിന് മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളു എന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ ഒരു സഹോദരന് ഉണ്ടായിരുന്നു എങ്കില്‍ എന്ന് ഒരിക്കല്‍ പോലും തനിക്കോ സഹോദരിക്കോ തോന്നിയിട്ടില്ലെന്നും സാനിയ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ