സഞ്ജുവിനോടുള്ള കലിപ്പ് തുടര്‍ന്ന് കാംബ്ലി; സെഞ്ചുറിയടിക്കട്ടെ, അല്ലെങ്കില്‍ ഓറഞ്ച് ക്യാപ് നിലനിര്‍ത്തിയാല്‍, എന്നിട്ട് അംഗീകരിക്കാം

ക്ലാസ് കളിക്കാരനാണ് സഞ്ജു എങ്കില്‍ ഐപിഎല്ലില്‍ സെഞ്ചുറി നേടിയോ, ഓറഞ്ച് ക്യാപ് നിലനിര്‍ത്തിയോ കഴിവ് തെളിയിക്കാനാണ് കാംബ്ലിയുടെ വെല്ലുവിളി
സഞ്ജുവിനോടുള്ള കലിപ്പ് തുടര്‍ന്ന് കാംബ്ലി; സെഞ്ചുറിയടിക്കട്ടെ, അല്ലെങ്കില്‍ ഓറഞ്ച് ക്യാപ് നിലനിര്‍ത്തിയാല്‍, എന്നിട്ട് അംഗീകരിക്കാം

സഞ്ജു സാംസന്റെ ഫസ്റ്റ് ക്ലാസ്, ഐപിഎല്‍ കരിയറിനേ കുറിച്ച് കമന്റേറ്റര്‍മാര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത് ബോറടിപ്പിക്കുന്നു എന്ന വാദവുമായിട്ടായിരുന്നു ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി രംഗത്തെത്തിയത്. കമന്റേറ്റര്‍മാര്‍ക്ക് വേറെ ഒന്നും പറയാനില്ലേ എന്ന കാംബ്ലിയുടെ വിമര്‍ശനത്തിന് മലയാളികള്‍ അല്ലാത്ത ക്രിക്കറ്റ് പ്രേമികളില്‍ നിന്നു പോലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. 

എന്നാല്‍ സഞ്ജുവിനെ ലക്ഷ്യം വെച്ച് വിമര്‍ശിക്കുന്നതില്‍ നിന്നും കാംബ്ലി പിന്നോട്ടില്ല. പിന്നോട്ടില്ലെന്ന് മാത്രമല്ല, കഴിവ് തെളിയിക്കാന്‍ പറഞ്ഞ് സഞ്ജുവിനെ വെല്ലുവിളിച്ചിരിക്കുകയുമാണ് കാംബ്ലി. നിങ്ങള്‍ ഈ പറയുന്നത് പോലെ ക്ലാസ് കളിക്കാരനാണ് സഞ്ജു എങ്കില്‍ ഐപിഎല്ലില്‍ സെഞ്ചുറി നേടിയോ, ഓറഞ്ച് ക്യാപ് നിലനിര്‍ത്തിയോ കഴിവ് തെളിയിക്കാനാണ് സഞ്ജുവിന് നേര്‍ക്കുള്ള കാംബ്ലിയുടെ വെല്ലുവിളി. 

വെല്ലുവിളിയില്‍ സഞ്ജു ജയിക്കുകയാണ് എങ്കില്‍ സഞ്ജു ക്ലാസ് കളിക്കാരനാണ് എന്ന് താന്‍ അംഗീകരിക്കാമെന്നുമാണ് കാംബ്ലിയുടെ വാദം. എന്നാല്‍ വളര്‍ന്നു വരുന്ന കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിങ്ങള്‍ തളര്‍ത്താന്‍ മാത്രമാണ് ശ്രമിക്കുന്നതെന്ന് കാംബ്ലിക്ക് നേരെ പലരും വിമര്‍ശനം ഉന്നയിക്കുന്നു. 

കോഹ് ലിയേയും, കെയിന്‍ വില്യംസനെയും, ക്രിസ് ഗെയിലിനേയും പിന്നിലാക്കി ടോപ് സ്‌കോററായി നില്‍ക്കുന്ന സഞ്ജുവിന്റെ റണ്‍വേട്ടയെ കുറിച്ച് പറച്ചിട്ടും കാംബ്ലിക്ക് അംഗീകരിക്കാന്‍ വയ്യ. ഉത്തരേന്ത്യ, ദക്ഷിണാന്ത്യന്‍ താരങ്ങളെ ഏങ്ങിനെ പരിഗണിക്കുന്നു എന്നതിന് ഉദാഹരണമാണ് കാംബ്ലിയുടെ വാക്കുകളെന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com