ലണ്ടന്‍: ടി20യിലെ ഏറ്റവും മികച്ച അവസാന ഓവര്‍ എന്ന പെരുമ സ്വന്തമാക്കി ഇംഗ്ലണ്ടിലെ വെറ്റാലിയന് ടി20 ലീഗില്‍ ഡുറം ജെറ്റ്സ്- ലങ്കാഷെയര്‍ മത്സരം. ഡുറം ജെറ്റ്സ് താരം ലിയാം ട്രവസ്കിസാണ് ഈ ഓവര്‍ എറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഡുറം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച ലങ്കാഷെയറിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമാണ് എടുക്കാനായത്.
ലിയാം ട്രവസ്കിസിന്റെ അവസാന ഓവറാണ് ലങ്കാഷെയറിനെ 150 റണ്‍സില്‍ പിടിച്ചുനിര്‍ത്തിയത്. അവസാന ഓവറില്‍ ലങ്കാഷെയറിന് വിജയത്തിലേക്ക് വേണ്ടത് ആറ് റണ്‍സ് മാത്രമായിരുന്നു. നാല് വിക്കറ്റുകള്‍ ബാക്കിയായിട്ടും ടീമിന് ജയിക്കാനായില്ല.
അവസാന ഓവറില്‍ ലങ്കാഷെയറിനായി ബാറ്റ് ചെയ്തത് ഡാനിയേല്‍ ലാംപും ജയിംസ് ഫോക്നറും. ട്രവസ്കിസിന്റെ ആദ്യ പന്ത് യോര്‍ക്കര്‍. ഫോക്നര്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അടുത്ത പന്തില്‍ ഫോക്നര്‍ പുറത്ത്. മൂന്നാം പന്ത് ലാംപിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. നാലാം പന്ത് കയറി അടിക്കാനുള്ള ശ്രമത്തിനിടെ ലാംപിനെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. അഞ്ചാം പന്തില്‍ മാത്യു പാര്‍ക്കിന്‍സണും പുറത്തായി. അവസാന പന്ത് നേരിട്ട ടോബി ലെസ്റ്റര്ക്ക് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ട്രവസ്കിസ് ആ ഓവറില്‍ വിട്ടുനല്‍കിയത് വെറും ഒരു റണ്‍ മാത്രം. മത്സരം ഡുറം സ്വന്തമാക്കി. (വീഡിയോ കാണാം).
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ