എനിക്ക് വെളിപ്പെടുത്താന്‍ സാധിക്കാത്ത കാര്യങ്ങളുണ്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍. ഓള്‍ഡ് ട്രഫോഡിലെ പുകയലുകളെ കുറിച്ച് സൂചന നല്‍കിയായിരുന്നു പോഗ്ബയുടെ പ്രതികരണം.
എനിക്ക് വെളിപ്പെടുത്താന്‍ സാധിക്കാത്ത കാര്യങ്ങളുണ്ട് ഇവിടെ. പറഞ്ഞാല്‍ എനിക്ക് പിഴ വീഴും. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തനിക്കിപ്പോള്‍ നേരിടേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തില്ല. കാരണം ക്ലബ് അതിന് എന്നെ ശിക്ഷിക്കുമോ എന്ന പേടിയുണ്ടെന്ന് പോഗ്ബ പറയുന്നു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സീസണിലെ ആദ്യ മത്സരത്തിന് നാല് ദിവസം മുന്‍പ് മാത്രമാണ് പോഗ്ബ ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്നത്. എന്നാല്‍ ലെയ്സ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ പോഗ്ബയുടെ പെനാല്‍റ്റി ബലത്തില്‍ യുനൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിക്കുകയായിരുന്നു.
നമ്മില്‍ അവര്‍ ആത്മവിശ്വാസം അര്‍പ്പിക്കുകയാണ് എങ്കില്‍ അത് നമുക്ക് കരുത്ത് നല്‍കും. കാര്യങ്ങള്‍ അത് എളുപ്പമാക്കുകയും ചെയ്യും. എന്തൊക്കെ സംഭവിച്ചാലും ആരാധകര്‍ക്കും ടീം അംഗങ്ങള്‍ക്കും എന്നിലെ ഏറ്റവും മികച്ചത് നല്‍കാനായിരിക്കും ശ്രമിക്കുക എന്ന്് പോഗ്ബ പറയുന്നു.
ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പോഗ്ബയ്ക്ക് വേണ്ടി ബാഴ്സലോണയും യുവന്റ്സും ശ്രമം നടത്തിയിരുന്നു എങ്കിലും പോഗ്ബ യുനൈറ്റഡില്‍ തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ഒന്നിലധികം തവണ പോഗ്ബയെ മൗറിഞ്ഞോ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ സെവിയയ്ക്കെതിരായ നോക്ക്ഔട്ട് മത്സരവും ഇതില്‍ ഉള്‍പ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ