ഉന്നം തെറ്റാതെ ഇന്ത്യ; ഷൂട്ട് ചെയ്ത് വീണ്ടും വെള്ളി നേട്ടം; ഗുസ്തിയില്‍ വിനേഷ് ഫോഗട് ഫൈനലില്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍. ഷൂട്ടിങില്‍ ഇന്ത്യന്‍ യുവ താരം വെള്ളി സ്വന്തമാക്കി
ഉന്നം തെറ്റാതെ ഇന്ത്യ; ഷൂട്ട് ചെയ്ത് വീണ്ടും വെള്ളി നേട്ടം; ഗുസ്തിയില്‍ വിനേഷ് ഫോഗട് ഫൈനലില്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍. ഷൂട്ടിങില്‍ ഇന്ത്യന്‍ യുവ താരം ലക്ഷയ് വെള്ളി സ്വന്തമാക്കി. പുരുഷ വിഭാഗം ട്രാപ്പ് ഇനത്തിലാണ്‌
ലക്ഷയ് വെള്ളി നേടിയത്. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറും ഇന്ത്യക്ക് വെള്ളി സമ്മാനിച്ചിരുന്നു. 626.3 പോയിന്റ് ആണ് ദീപക് നേടിയത്. കൊറിയയുടെ സുജു സോങാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇതേയിനത്തില്‍ പങ്കെടുത്ത ഇന്ത്യയുടെ രവി കുമാര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വനിതാ വിഭാഗം ഗുസ്തിയില്‍ ഇന്ത്യക്കായി ഇറങ്ങിയ വിനേഷ് ഫോഗട് സ്വര്‍ണം വെള്ളി മെഡലുകളില്‍ ഒന്നുറപ്പാക്കി. 50 കിലോയില്‍ മത്സരിച്ച വിനേഷ് സെമി പോരാട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ താരം യഖഷ് ദൗലതിനെ 10-0ത്തിന് വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. 

അതേസമയം വനിതാ ഗുസ്തിയില്‍ ഒളിമ്പ്യന്‍ സാക്ഷി മാലിക്ക് സെമിയില്‍ പരാജയമേറ്റുവാങ്ങി. സാക്ഷി ഇനി വെങ്കല മെഡലിനായി റെപ്പഷാഗെ റൗണ്ടില്‍ മത്സരിക്കും.  

ഗുസ്തി പിടിച്ച് സ്വര്‍ണം നേടിയ ബജ്‌റംഗ് പുനിയയാണ് ഇന്ത്യയ്ക്ക് ഊര്‍ജ്ജം പകര്‍ന്നത്. നേരത്തെ ഷൂട്ടര്‍മാരായ അപൂര്‍വി ചാന്ദേല, രവികുമാര്‍ എന്നിവരാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com