ബ്ലാക്ക് പാന്തറുമായി ഇനി കോര്‍ട്ടില്‍ വരരുത്, സെറീനയോട് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍

ശ്രദ്ധ പിടിച്ചു പറ്റുന്നതാണ് ബ്ലാക്ക് പാന്തര്‍ സ്യൂട്ട്. എന്നാലത് പരിധികള്‍ ലംഘിക്കുന്നതാണെന്ന് ഫ്രഞ്ച് ഓപ്പണ്‍ അധികൃതര്‍ പറയുന്നു
ബ്ലാക്ക് പാന്തറുമായി ഇനി കോര്‍ട്ടില്‍ വരരുത്, സെറീനയോട് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍

ബ്ലാക്ക് പാന്തര്‍ സ്യൂട്ട് ധരിച്ച് ഇനി ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനാവില്ലെന്ന് സെറീന വില്യംസിനോട് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ ബ്ലാക്ക് പാന്തര്‍ സ്യൂട്ട് ധരിച്ചായിരുന്നു സെറീന ഇറങ്ങിയത്. 

ശ്രദ്ധ പിടിച്ചു പറ്റുന്നതാണ് ബ്ലാക്ക് പാന്തര്‍ സ്യൂട്ട്. എന്നാലത് പരിധികള്‍ ലംഘിക്കുന്നതാണെന്ന് ഫ്രഞ്ച് ഓപ്പണ്‍ അധികൃതര്‍ പറയുന്നു. ബ്ലാക്ക് പാന്തര്‍ സിനിമയില്‍ നിന്നും പ്രചോദനം കൊണ്ടാണ് താന്‍ കോര്‍ട്ടില്‍ ഈ സ്യൂട്ട് ധരിച്ച് എത്തിയത് എന്നായിരുന്നു  സെറീനയുടെ വാക്കുകള്‍. 

കൗതകം നിറയ്ക്കുന്നതിനൊപ്പം, വളരെ അധികം പ്രയോജനപ്പെടുന്നതുമാണ് ഈ സ്യൂട്ട്. ഇത് രക്തം കട്ടപ്പിടിക്കുന്നതില്‍ നിന്നും രക്ഷ തരുന്നുവെന്നും സെറീന പറഞ്ഞിരുന്നു. എന്നാല്‍ 2019 ഫ്രഞ്ച് ഓപ്പണില്‍ എത്തുമ്പോള്‍ സെറീനയ്ക്ക് ബ്ലാക്ക് പാന്തര്‍ സ്യൂട്ട് ധരിച്ചിറങ്ങാന്‍ സാധിക്കില്ലെന്ന് ഇതോടെ വ്യക്തമാകുന്നു.

കളിയുടെ മാന്യതയേയും, കളി നടക്കുന്ന സ്ഥലത്തേയും ബഹുമാനിക്കേണ്ടതുണ്ട്. സ്വയം പ്രദര്‍ശിപ്പിക്കുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ വര്‍ഷം സെറീന ധരിച്ച വേഷം ഇനി ഒരിക്കല്‍ കൂടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ബെര്‍ണാഡ് ഗ്യുഡിസെല്ലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com