ഏഷ്യന്‍ ഗെയിംസ്; 800മീറ്ററില്‍ സുവര്‍ണ്ണ നേട്ടവുമായി മന്‍ജിത്ത് സിങ്ങും വെള്ളി നേടി ജിന്‍സണ്‍ ജോണ്‍സും

1:46:15 മിനിറ്റിൽ ഫിനിഷ് ചെയ്താണ് മന്‍ജിത്ത് സ്വർണ്ണം നേടിയത്. മലയാളിയായ ജിന്‍സണ്‍ 1:46:35 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്.
ഏഷ്യന്‍ ഗെയിംസ്; 800മീറ്ററില്‍ സുവര്‍ണ്ണ നേട്ടവുമായി മന്‍ജിത്ത് സിങ്ങും വെള്ളി നേടി ജിന്‍സണ്‍ ജോണ്‍സും

18-ാമത് ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ പുരുഷന്മാരുടെ 800 മീറ്ററില്‍ ഇന്ത്യൻ താരങ്ങളായ മന്‍ജിത്ത് സിങ് സ്വര്‍ണവും ജിന്‍സണ്‍ ജോണ്‍സൺ വെള്ളിയും നേടി. 1:46:15 മിനിറ്റിൽ ഫിനിഷ് ചെയ്താണ് മന്‍ജിത്ത് സ്വർണ്ണം നേടിയത്. മലയാളിയായ ജിന്‍സണ്‍ 1:46:35 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. ഖത്തർ താരം അബൂബക്കര്‍ അബ്ദുള്ളയ്ക്കാണ് ഈയിനത്തിൽ വെങ്കലം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com