ഏഷ്യന്‍ ഗെയിംസ്; അമ്പെയ്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളി, സ്വര്‍ണം ഉന്നം വെച്ച് പുരുഷ ടീം

പുരുഷന്മാരുടെ അമ്പെയ്ത് കോമ്പൗണ്ട് മത്സരത്തിലാണ് ഇനി ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷ. ദക്ഷിണ കൊറിയയാണ് ഇവിടേയും ഇന്ത്യയുടെ എതിരാളികള്‍
ഏഷ്യന്‍ ഗെയിംസ്; അമ്പെയ്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളി, സ്വര്‍ണം ഉന്നം വെച്ച് പുരുഷ ടീം

ഏഷ്യന്‍ ഗെയിംസിലെ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. വനിതകളുടെ അമ്പെയ്ത് കോമ്പൗണ്ട് വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം. സ്വര്‍ണത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് ദക്ഷിണ കൊറിയ തടയിടുകയായിരുന്നു. സ്‌കോര്‍ 231-228.

അവസാന സെറ്റിലായിരുന്നു ഇന്ത്യയില്‍ നിന്നും ദക്ഷിണ കൊറിയ മത്സരം പിടിച്ചത്. പുരുഷന്മാരുടെ അമ്പെയ്ത് കോമ്പൗണ്ട് മത്സരത്തിലാണ് ഇനി ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷ. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ ഇവിടെ. 
ദക്ഷിണ കൊറിയയാണ് ഇവിടേയും ഇന്ത്യയുടെ എതിരാളികള്‍. 

ആദ്യ രണ്ട് സെറ്റുകളില്‍ 115-115 എന്നിങ്ങനെ ഇന്ത്യ ചൈനയെ സമനിലയില്‍ പിടിച്ചിരുന്നു. എന്നാല്‍ അവസാന റൗണ്ടിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്കായില്ല. ഇഞ്ചിയോണില്‍ ഇതേ ഇനത്തില്‍ ഇന്ത്യന്‍ വനിതകള്‍ വെങ്കലം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com