ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടമാണ് വിനേഷ് ഫൊഗട്ട് തന്റെ പേരിലേക്ക് എഴുതി ചേര്‍ത്തത്. 24ാം ജന്മദിനം ആഘോഷിക്കുന്ന വിനേഷ് തന്റെ ജീവിതത്തിലേക്ക് സോംവീര്‍ റാത്തിയെ ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള ഗോദയായി തിരഞ്ഞെടുത്തത് വിമാനത്താവളം..
ജക്കാര്‍ത്തയില്‍ നിന്നും മടങ്ങി എത്തവെ വിമാനത്താവളത്തില്‍ വെച്ച് തന്നെ സോംവിര്‍ റാത്തിയുമായുള്ള വിനേഷിന്റെ വിവാഹ നിശ്ചയം നടന്നു. മോതിരം മാറലും, കേക്ക് മുറിക്കലുമെല്ലാം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്. ഇരുവരുടേയും ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
വിനേഷും ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും തമ്മില്‍ പ്രണയത്തിലാണെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ഇരുവരും മുന്നോട്ടു വന്നു. അപ്രതീക്ഷിതമായി വിമാനത്താവളത്തില്‍ വെച്ച് തന്നെ വിവാഹ നിശ്ചയം നടത്താനുള്ള തീരുമാനം വിവാദങ്ങളെ തുടര്‍ന്നല്ലെന്ന് വിനേഷ് പറയുന്നു.
എട്ട് വര്‍ഷത്തോളമായി എനിക്ക് സോംവീറിനെ അറിയാം. നീരജുമായുള്ള വിവാദത്തിന്റെ അധ്യായം എന്നെ ബാധിക്കുന്നില്ല. രാജ്യത്തിന് മുഴുവനും ഞാനും സോംവീറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയാമെന്നും വിനേഷ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ