ക്രിക്കറ്റിലെ വാണിജ്യവത്കരണം എന്നെ വേദനിപ്പിക്കുന്നു, നൂറ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ ഉണ്ടാവില്ലെന്ന് കോഹ് ലി

ഐപിഎല്ലില്‍ കളിക്കാന്‍ എനിക്കിഷ്ടമാണ്. ബിബിഎല്‍ കാണാന്‍ ഇഷ്ടമാണ്. ലീഗുകള്‍ക്കെല്ലാം എന്റെ പിന്തുണയുണ്ട്. എന്നാല്‍ പരീക്ഷണങ്ങള്‍ക്ക് ഇല്ലായെന്നും കോഹ് ലി
ക്രിക്കറ്റിലെ വാണിജ്യവത്കരണം എന്നെ വേദനിപ്പിക്കുന്നു, നൂറ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ ഉണ്ടാവില്ലെന്ന് കോഹ് ലി

ക്രിക്കറ്റിന്റെ യഥാര്‍ഥ നിലവാരം ഇല്ലാതാക്കി വാണിജ്യ താത്പര്യങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. വാണിജ്യ വിഭാഗത്തിന് വേണ്ടി ക്രിക്കറ്റില്‍ വിട്ടുവീഴ്ചകള്‍ നടത്തുന്നു എന്നത് വേദനിപ്പിക്കുന്നതാണെന്ന് കോഹ് ലി പറഞ്ഞു. 

ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ പദ്ധതിയായ 100 ബോള്‍ ക്രിക്കറ്റിനെ കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. ട്വിന്റി20 ക്രിക്കറ്റിനെ ഞാന്‍ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ പുതിയ ഫോര്‍മാറ്റ് പരീക്ഷിക്കുന്നതിനോട് താത്പര്യം ഇല്ല. 100 ബോള്‍ ക്രിക്കറ്റിന്റെ ഭാഗമാകുന്നവര്‍ക്ക് അത് എക്‌സൈറ്റ്‌മെന്റ് ആയി തോന്നിയേക്കാം. എന്നാല്‍ എനിക്ക് ഇനി ഒരു ഫോര്‍മാറ്റിനെ കൂടി ആലോചിക്കാന്‍ പോലും വയ്യ. 

ഇത് എന്നെ അസ്വസ്ഥപ്പെടുത്തുന്നു എന്ന് പറയാനാവില്ല. എന്നാല്‍ ക്രിക്കറ്റിന് മുകളില്‍ വാണിജ്യ ഘടകങ്ങള്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് എന്നെ വേദനിപ്പിക്കുന്നതായി കോഹ് ലി പറയുന്നു. 100 ബോള്‍ ക്രിക്കറ്റിന് തുടക്കം കുറിച്ചുള്ള ലോക ഇലവനില്‍ കളിക്കുന്ന ഒരാളാവാന്‍ എനിക്ക് താത്പര്യം ഇല്ല. ഐപിഎല്ലില്‍ കളിക്കാന്‍ എനിക്കിഷ്ടമാണ്. ബിബിഎല്‍ കാണാന്‍ ഇഷ്ടമാണ്. ലീഗുകള്‍ക്കെല്ലാം എന്റെ പിന്തുണയുണ്ട്. എന്നാല്‍ പരീക്ഷണങ്ങള്‍ക്ക് ഇല്ലായെന്നും കോഹ് ലി വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com