ക്രിസ്റ്റിയാനോ വിട്ടു നിന്നതിന് പുറമെ, മോഡ്രിച്ചിനെ തെരഞ്ഞെടുത്ത യുവേഫയ്‌ക്കെതിരെ യുവന്റ്‌സും താരത്തിന്റെ ഏജന്റും

യുവേഫ പുരസ്‌കാരം ചാമ്പ്യന്‍സ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കൊടുക്കേണ്ടത്. അല്ലാതെ ലോക കപ്പിലെ കളി നോക്കിയിട്ടല്ല
ക്രിസ്റ്റിയാനോ വിട്ടു നിന്നതിന് പുറമെ, മോഡ്രിച്ചിനെ തെരഞ്ഞെടുത്ത യുവേഫയ്‌ക്കെതിരെ യുവന്റ്‌സും താരത്തിന്റെ ഏജന്റും

യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ക്രിസ്റ്റ്യാനോയ്ക്ക് നല്‍കാതിരുന്നതിനെതിരെ വിമര്‍ശനവുമായി താരത്തിന്റെ ഏജന്റ്. യുവേഫയുടെ പുരസ്‌കാര ദാന ചടങ്ങിലെ ക്രിസ്റ്റ്യാനോയുടെ അസാന്നിധ്യവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

മോഡ്രിച്ചിന്റെ കൈകളിലേക്ക് യുവേഫ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം എത്തിയപ്പോള്‍, ക്രിസ്റ്റിയാനോയുടെ സ്‌റ്റേറ്റസിന് മുകളില്‍ മറ്റാരുമില്ലെന്നായിരുന്നു ക്രിസ്റ്റിയാനോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡെസിന്റെ പ്രതികരണം. ഗ്രൗണ്ടിലാണ് ഫുട്‌ബോള്‍കളിക്കുന്നത്. അവിടെ ജയിച്ചത് ക്രിസ്റ്റിയാനോ ആണ്.

 15 ഗോളുകള്‍ അടിച്ച് റയലിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് എത്തിച്ചത് ക്രിസ്റ്റിയാനോ ആണെന്നും യുവന്റ്‌സ് താരത്തിന്റെ ഏജന്റ് പറയുന്നു. മെന്‍ഡിസിന്റെ വിമര്‍ശനത്തെ പിന്തുണച്ച് യുവന്റ്‌സും രംഗത്തെത്തി.  ക്രിസ്റ്റ്യാനോ തഴഞ്ഞതില്‍ ഞങ്ങള്‍ നിരാശരാണെന്നായിരുന്നു യുവന്റ്‌സ് തലവന്റെ പ്രതികരണം. 

ചടങ്ങില്‍ പങ്കെടുക്കേണ്ട എന്നത് ക്രിസ്റ്റ്യാനോയുടെ വ്യക്തിപരമായ തീരുമാനമാണ്. നമ്മള്‍ അതിനെ അംഗീകരിക്കണം. എന്നാല്‍ യുവേഫ പുരസ്‌കാരം ചാമ്പ്യന്‍സ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കൊടുക്കേണ്ടത്. അല്ലാതെ ലോക കപ്പിലെ കളി നോക്കിയിട്ടല്ല. ചാമ്പ്യന്‍സ് ലീഗില്‍ മികച്ച് നില്‍ക്കുന്നത് ക്രിസ്റ്റ്യാനോ തന്നെയാണെന്ന് യുവന്റ്‌സ് ഡയറക്ടര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com