സലയുടെ അതേ ഇടത് തോളില്‍ റാമോസ് വീണ്ടും തൊട്ടു, ക്ഷമാപണമോ? കുത്തിനോവിക്കലോ?

കടന്നു പോകവെ, സലയുടെ ഇടത് തോളില്‍ റാമോസ് പതിയെ തട്ടി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റാമോസ് പരിക്കേല്‍പ്പിച്ച അതേ ഇടത് തോളില്‍...
സലയുടെ അതേ ഇടത് തോളില്‍ റാമോസ് വീണ്ടും തൊട്ടു, ക്ഷമാപണമോ? കുത്തിനോവിക്കലോ?

സീസണിലെ മികച്ച പ്രതിരോധ നിരക്കാരനുള്ള അവാര്‍ഡ് സ്വീകരിച്ച് മടങ്ങുകയായിരുന്നു സെര്‍ജിയോ റാമോസ്. കടന്നു പോകവെ, സലയുടെ ഇടത് തോളില്‍ റാമോസ് പതിയെ തട്ടി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റാമോസ് പരിക്കേല്‍പ്പിച്ച അതേ ഇടത് തോളില്‍...

ആ തട്ടലിന് പിന്നിലെ അര്‍ഥം എന്താണെന്നാണ് ആരാധകരിപ്പോള്‍ ചികയുന്നത്. സൗഹൃദ ഭാവത്തിലെ ആ തട്ടലില്‍ സലയുടെ ഭാഗത്ത് നിന്നും വലിയ പ്രതികരണം ഉണ്ടായില്ല. സലയ്‌ക്കൊപ്പം ഇരിക്കുകയായിരുന്നു മോഡ്രിച്ച് ഉള്‍പ്പെടെയുള്ളവര്‍ റാമോസിനെ അഭിനന്ദിച്ചപ്പോള്‍ സല തിരിഞ്ഞിരുന്നു..

മികച്ച പ്രതിരോധ നിരക്കാരനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി വരവെ സലയുടെ അതേ ഇടത് തോളില്‍ തട്ടി ക്ഷമ ചോദിക്കുകയായിരുന്നു റാമോസ്? അതോ കരിയറില്‍ സല ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ നിമിഷത്തെ വീണ്ടും ഓര്‍മപ്പെടുത്താനായിരുന്നു റാമോസിന്റെ ശ്രമം? ആരാധകര്‍ എന്തായാലും രണ്ട് ഭാഗത്ത് നിന്നുമിറങ്ങി ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. 

ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ സലയെ പരുക്കന്‍ കളിയിലൂടെ പരിക്കേല്‍പ്പിക്കുകയായിരുന്നു റാമോസ്. അതിന് ശേഷവും തന്റെ ഭാഗത്ത് തെറ്റില്ലെന്ന് ആവര്‍ത്തിക്കുന്നതിന് പുറമെ സലയെ പരിഹസിക്കുകയും റാമോസ് ചെയ്തിരുന്നു. പരിക്കിനെ തുടര്‍ന്ന് ലോക കപ്പിലെ ഈജിപ്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരങ്ങളും സലയ്ക്ക് നഷ്ടമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com