കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു; കലിപ്പ് തീരാതെ ആരാധകര്‍
കൊച്ചി: സ്വന്തം തട്ടകത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. പൂനെയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. 20ാം മിനിറ്റില്‍ മാഴ്സിലിഞ്ഞോയാണ് പൂനെയ്ക്കായി ഗോള്‍ നേടിയത്.
ഇയാന്‍ ഹ്യും തുടങ്ങി വച്ച നീക്കത്തില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഹ്യും നല്കിയ പാസ്സ് സ്വീകരിച്ച പൂനെയുടെ മലയാളി താരം ആഷിഖ് കരുണിയന് നല്കിയ പാസ്സ് സ്വീകരിച്ച മാര്സെലിഞൊയുടെ ഷോട്ട് അനസിന്റെ കാലില്‍ തട്ടി ബ്ളാസ്റ്റേഴ്സ് വലയില്‍ പതിച്ചു. ഗോളിന് മുന്‍പ് ശേഷവും ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഫിനിഷ് ചെയ്യാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല.
ഐ.എസ്.എല്‍. സീസണുകളില്‍ ഇതുവരെ ഇരുടീമുകളും ഒമ്പതു തവണയാണ് ഏറ്റുമുട്ടിയത്. അഞ്ചു പ്രാവശ്യം ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോള്‍ ഒരു തവണയേ പുണെ ജയിച്ചിട്ടുള്ളൂ. കൊച്ചി സ്റ്റേഡിയത്തില്‍ ഇതിനുമുമ്പ് നാലുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നുതവണയും ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. എന്നാല്‍ ഇക്കുറി വിജയത്തിന്റെ അനുഗ്രഹം പൂനെയ്ക്കായി
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ