കോഹ് ലി എസ്എംഎസ് അയച്ചു കൊണ്ടിരുന്നു, വനിതാ താരങ്ങള്‍ അതല്ല ചെയ്തത്; കോഹ് ലിയോടുള്ള പരിഗണന ഹര്‍മനോടും വേണമെന്ന് സിഒഎ അംഗം

അവരുടെ അഭിപ്രായം അവര്‍ ശരിയായ രീതിയില്‍ പറയുന്നു. അല്ലാതെ കോഹ് ലിയെ പോലെ ബിസിസിഐ സിഇഒയ്ക്ക് എസ്എംഎസ് അയച്ചുകൊണ്ടിരിക്കുകയല്ല
കോഹ് ലി എസ്എംഎസ് അയച്ചു കൊണ്ടിരുന്നു, വനിതാ താരങ്ങള്‍ അതല്ല ചെയ്തത്; കോഹ് ലിയോടുള്ള പരിഗണന ഹര്‍മനോടും വേണമെന്ന് സിഒഎ അംഗം

രവി ശാസ്ത്രിയെ മുഖ്യ പരിശീലകനായി നിയമിച്ചതില്‍ നായകന്‍ വിരാട് കോഹ് ലിയുടെ അഭിപ്രായം പരിഗണിച്ചിട്ടുണ്ട് എങ്കില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ തീരുമാനിക്കുമ്പോള്‍ ഹര്‍മന്‍പ്രീതിന് പറയാനുള്ളതും കേള്‍ക്കണമെന്ന് സിഒഎ അംഗം ഡയാന ഇഡല്‍ജി. ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അഭിപ്രായത്തിന് സിഒഎ തലവന്‍ വിനോദ് റായി വില നല്‍കണം എന്ന് അവര്‍ പറഞ്ഞു. 

രവി ശാസ്ത്രിയെ മുഖ്യ പരിശീലകന്‍ ആയി നിയമിക്കുന്നതിന് വേണ്ടി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ് ലി നിയമം ലംഘിച്ചതായി വിനോദ് റായിക്ക് അയച്ച കത്തില്‍ ഡയാന ആരോപിക്കുന്നു. പരിശീലകനെ സംബന്ധിച്ച് ഇന്ത്യന്‍ വനിതാ താരങ്ങള്‍ ഇമെയില്‍ അയക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. അവരുടെ അഭിപ്രായം അവര്‍ ശരിയായ രീതിയില്‍ പറയുന്നു. അല്ലാതെ കോഹ് ലിയെ പോലെ ബിസിസിഐ സിഇഒയ്ക്ക് എസ്എംഎസ് അയച്ചുകൊണ്ടിരിക്കുകയല്ല അവര്‍ ചെയ്തത്. 

പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിനുള്ള സമയം കഴിഞ്ഞാണ് രവി ശാസ്ത്രി അപേക്ഷിച്ചത്. രവി ശാസ്ത്രിക്ക് വേണ്ടി മാത്രമാണ് അപേക്ഷിക്കുന്നതിനുള്ള സമയം നീട്ടിയത്. ഇതില്‍ എന്റെ
വിയോജനകുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ അനുല്‍ കുംബ്ലേയ്ക്ക് വില്ലന്‍ പരിവേശം നല്‍കുന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. 

ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്റേയും വൈസ് ക്യാപ്റ്റന്റേയും ആവശ്യം അംഗീകരിച്ച് പവാറിനെ ന്യൂസിലാന്‍ഡ് പര്യടനം വരെ നിലനിര്‍ത്തിയാല്‍ എന്താണ് പ്രശ്‌നമെന്നും ഡയാന ചോദിക്കുന്നു. ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി നിര്‍ദേശിച്ചിട്ടും കുംബ്ലേയുമായി സഹകരിക്കാന്‍ കോഹ് ലി തയ്യാറായില്ല. അവിടെ കോഹ് ലിയുടെ നിലപാടിന് വില നല്‍കി. എന്നിട്ടിപ്പോള്‍ ഹര്‍മന്റേയും, മന്ദാനയുടേയും അഭിപ്രായം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com